ADVERTISEMENT

മണ്ണാർക്കാട്∙ ലൈഫ് ഭവന പദ്ധതിയിൽ വീടു ലഭിച്ച ആനമൂളി ട്രൈബൽ ഗ്രാമത്തിലുള്ളവർ ഇപ്പോഴും താമസിക്കുന്നതു ഷെഡുകളിൽ. ഭക്ഷണം പാകം ചെയ്യുന്നതു പുറത്ത്. അനുവദിച്ച മുഴുവൻ പണവും കൈപ്പറ്റിയിട്ടും വീടുപണി പൂർത്തിയാക്കാതെ കരാറുകാരൻ. ഒരുവർഷം മുൻപു നിർമാണം തുടങ്ങിയ വീടുകൾ ഇനിയും പൂർത്തിയായില്ല. കോരിച്ചൊരിയുന്ന മഴയിലും പ്ലാസ്റ്റിക് ഷീറ്റും ഓലയും മേഞ്ഞ ഷെഡുകളിലാണു ഗുണഭോക്താക്കൾ കഴിയുന്നത്. 

വീടുകൾക്ക് അനുവദിച്ച ആറു ലക്ഷം രൂപ കരാറുകാരൻ വാങ്ങിയെടുത്തെന്നാണു ഗുണഭോക്താക്കൾ പറയുന്നത്. സാധാരണ ലൈഫ് വീടുകളുടെ പൂർത്തിയായ ഘട്ടത്തിനാണു തുക അനുവദിക്കാറ്. അവസാന ഗഡു നൽകണമെങ്കിൽ വാല്യുവേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. എന്നാൽ, ആനമൂളിയിൽ വാല്യുവേഷൻ സർട്ടിഫിക്കറ്റ് നൽകാതെയാണു തുക അനുവദിച്ചത്. തുക അനുവദിക്കുന്നതു ഗുണഭോക്താക്കൾക്കാണ്. ഈ തുക കരാറുകാരനു കൈമാറിയെന്നാണ് ഇവർ പറയുന്നത്. അവസാന ഗഡു നൽകിയ ശേഷം മുൻവശത്തും അടുക്കള ഭാഗത്തും ജനലുകളും വാതിലുകളും വച്ചു.

അടുക്കള, ശുചിമുറി, നിലം ഇവയൊന്നും ശരിയാക്കിയിട്ടില്ല. വൈദ്യുതിയും ഇല്ല. മഴയ്ക്കു മുൻപു പുതിയ വീട്ടിൽ കയറിത്താമസിക്കാമെന്നായിരുന്നു പ്രതീക്ഷ. അതു നടന്നില്ല. ഷെഡിൽ ഭക്ഷണം പാചകം ചെയ്യാൻ കഴിയില്ല. പുറത്താണു പാചകം ചെയ്യുന്നത്. മഴയുള്ളപ്പോൾ ഇതും നടക്കില്ല. ഊരുകൂട്ടം കൂടുമ്പോഴെല്ലാം കരാറുകാരൻ വന്ന് ഉടൻ പൂർത്തിയാക്കുമെന്നു പറയുന്നതല്ലാതെ ഒന്നും ചെയ്യുന്നില്ല. ട്രൈബൽ ഓഫിസറോടും വിഇഒയോടും ഉൾപ്പെടെ പരാതി പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. ഇനി ആരോടു പറയണമെന്ന് അറിയാത്ത അവസ്ഥയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com