രൂപമാറ്റം വരുത്തി ഓണാഘോഷ പരിപാടിക്കു പോയ രണ്ട് ജീപ്പുകൾ പിടിച്ചെടുത്തു
Mail This Article
×
ഒറ്റപ്പാലം ∙ രൂപമാറ്റം വരുത്തി നിരത്തിലിറക്കിയ 2 ജീപ്പുകൾ ഓണാഘോഷ പരിപാടികൾക്കു പോകുന്നതിനിടെ പൊലീസ് പിടിച്ചെടുത്തു. വരോട്, കോതകുറുശ്ശി എന്നിവിടങ്ങളിൽ നിന്നാണു വാഹനങ്ങൾ കസ്റ്റഡിയിലെടുത്തത്. മുകൾഭാഗം ഒഴിവാക്കി തുറന്ന നിലയിലായിരുന്നു ജീപ്പുകൾ. വിദ്യാലയങ്ങളിലെ ഓണാഘോഷങ്ങൾക്കു കൊണ്ടുപോകുകയായിരുന്നു ഇവയെന്നു പൊലീസ് പറഞ്ഞു. വരോട്ടേയും വാണിയംകുളത്തെയും സ്‌കൂളുകളിലേക്ക് ഓണാഘോഷ പരിപാടികൾക്കായി പോകുന്നതിനിടെയാണു ജീപ്പുകൾ പൊലീസ് കസ്റ്റഡിയിലായത്. രൂപമാറ്റത്തിനു പിഴ ഈടാക്കാൻ നിർദേശിച്ച് ഇവ മോട്ടർ വാഹനവകുപ്പിനു കൈമാറും. ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷം പിഴ ഈടാക്കുമെന്നു പൊലീസ് അറിയിച്ചു.
English Summary:
In the lead-up to Onam festivities, Kerala Police apprehended two modified jeeps in Varode and Kothakurussi. The vehicles, stripped of their tops, were en route to school celebrations. Authorities emphasized safety concerns, impounded the vehicles, and initiated procedures for fines and inspections by the Motor Vehicle Department.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.