ADVERTISEMENT

പാലക്കാട്∙ കൊപ്പം - വളാഞ്ചേരി പാതയില്‍ കൈപ്പുറത്ത് പാചത വാതകവുമായി പോയ ലോറി മറിഞ്ഞു. രാവിലെ പതിനൊന്നോടെ കൈപ്പുറം സെന്ററിലാണ് അപകടം. ആർക്കും പരുക്കില്ല. കൊപ്പം ഭാഗത്ത് നിന്ന് വളാഞ്ചേരിയിലേക്ക് പോയ ലോറിയാണ് മറിഞ്ഞത്. സിലിണ്ടറുകളിൽ നിന്ന് വാതകം ചോർന്നെങ്കിലും നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് ദുരന്തം ഒഴിവായി. കൊപ്പം പൊലീസ് എത്തി സ്ഥിതി ഗതികൾ നിയന്ത്രിച്ചു.

English Summary:

A gas lorry overturned near Kaippuram Centre on the Koppam-Valanchery road, causing a gas leak.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com