ADVERTISEMENT

ഷൊർണൂർ ∙ ഭാരതപ്പുഴ മുണ്ടായയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെ 7.30നു പുഴയിൽ കുളിക്കാനെത്തിയവരാണ്. അയ്യപ്പൻകടവിൽ 50 വയസ്സു തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടത്. ഇവർ പമ്പ് ഓപ്പറേറ്ററെ വിവരമറിയിച്ചു. തുടർന്നു ഷൊർണൂർ പൊലീസ് സ്ഥലത്തെത്തി. ഷൊർണൂർ അഗ്നിരക്ഷാസേനയുടെ സഹായത്തോടെയാണു മൃതദേഹം കരയ്ക്കെത്തിച്ചത്. 

മൃതദേഹത്തിന് 6 ദിവസത്തെ പഴക്കമുണ്ടെന്നു പൊലീസ് പറഞ്ഞു. വലതു കയ്യിൽ കറുത്ത ചരടു കെട്ടിയിട്ടുണ്ട്. കഴുത്തിൽ ചുവന്ന ചരടിന്റെ മാലയും ധരിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്കായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

English Summary:

A mysterious discovery in the Bharathapuzha River has left authorities searching for answers. An unidentified man's body was found near Shoranur, prompting a police investigation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com