ADVERTISEMENT

പാലക്കാട് ∙ പൂരമല്ല കലങ്ങിയത്, മറിച്ചു കേരളത്തിൽ ബിജെപിയുടെ രാഷ്ട്രീയ മുന്നേറ്റത്തിൽ  യുഡിഎഫിന്റെയും എൽഡിഎഫിന്റെയും മനസ്സാണു കലങ്ങിയതെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ പറഞ്ഞു. അഴിമതിയിൽ മുങ്ങിയ പിണറായി വിജയൻ സർക്കാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വർണക്കള്ളക്കടത്തുകാരും സ്വർണം പൊട്ടിക്കലുകാരും തമ്മിലുള്ള പങ്കുകച്ചവടത്തിലെ തർക്കമാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്. ന്യൂഡൽഹിയിൽ പോയി പിആർ ഏജൻസിയെ ഏർപ്പാടാക്കി പത്രസമ്മേളനം വിളിക്കേണ്ട ഗതികേടിലാണു മുഖ്യമന്ത്രി പിണറായി വിജയൻ. 

തൃശൂരിലെ തോൽവി എന്തുകൊണ്ടെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അല്ലാതെ പൂരം കലക്കിയുള്ള ജയമല്ല ബിജെപിയുടേത്. കേരളത്തിൽ കള്ളക്കടത്ത് ഉൾപ്പെടെ എല്ലാ മാഫിയകൾക്കും പിന്തുണ നൽകുന്ന വ്യക്തിയാണു വിവാദ എഡിജിപിയെന്നും കൃഷ്ണകുമാർ കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് കെ.എം.ഹരിദാസ് അധ്യക്ഷനായി.

വൈസ് പ്രസിഡന്റ് സി.മധു, ജനറൽ സെക്രട്ടറിമാരായ പി.വേണുഗോപാൽ, എ.കെ.ഓമനക്കുട്ടൻ, ദേശീയ കൗൺസിൽ അംഗം എൻ.ശിവരാജൻ, നേതാക്കളായ പി.സ്മിതേഷ്, ബി.മനോജ്, രവി അടിയത്ത്, എം.സുരേന്ദ്രൻ, സുമതി സുരേഷ്, നവീൻ വടക്കന്തറ, വേണു വടവന്നൂർ, ഷൺമുഖൻ, ജി.പ്രഭാകരൻ, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് പി.സത്യഭാമ, യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.പി.നന്ദകുമാർ, അശ്വതി, ടി.കെ.ഫിലിപ്പ്, ബാബു വെണ്ണക്കര, കെ.വി.ദിവാകരൻ എന്നിവർ   നേതൃത്വം നൽകി.  

English Summary:

Tensions rise in Kerala as the BJP criticizes the ruling LDF and opposition UDF, linking their alleged anxieties over BJP's growing influence to the spirit of the Onam festival. This statement comes amidst a BJP-led protest demanding the resignation of Chief Minister Pinarayi Vijayan over corruption allegations.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com