ADVERTISEMENT

പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു; ഒറ്റപ്പാലം∙ റഫറൻസ് ലൈബ്രറി-ജനകീയ വായനശാലയുടെ എഴുത്തോല-കെ.വി.കാർത്തികേയൻ സ്മാരക പുരസ്കാരത്തിനു കൃതികൾ ക്ഷണിച്ചു. കാൽലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും ഉൾപ്പെട്ടതാണു പുരസ്കാരം. സാഹിത്യനിരൂപണ വിഭാഗത്തിലുള്ള പുസ്തകങ്ങളാണു പരിഗണിക്കുന്നത്.  നവാഗത എഴുത്തുകാർക്കു മുൻഗണന നൽകും. ‍2022നും 2024നും ഇടയ്ക്കു പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ 3 കോപ്പികൾ വീതം ഈമാസം 25നു മുൻപ് സെക്രട്ടറി, എഴുത്തോല-കെ.വി.കാർത്തികേയൻ പുരസ്കാരം 2024, റഫറൻസ് ലൈബ്രറി ആൻഡ് ജനകീയ വായനശാല, ബസ് സ്റ്റാൻഡിനു സമീപം, ഒറ്റപ്പാലം 679101 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 9847284650, 9447255422.

കുടിശിക ഒടുക്കൽ:കാലാവധി നീട്ടി
പാലക്കാട് ∙ കേരള മോട്ടർ തൊഴിലാളി ക്ഷേമനിധി പദ്ധതി അംഗങ്ങളായ തൊഴിലാളികൾക്ക് കുടിശിക ഒടുക്കാനുള്ള കാലാവധി 2024 ഡിസംബർ 31 വരെ നീട്ടി.

വനിതാ ഫുട്ബോൾ ഇന്നു തുടങ്ങും
പാലക്കാട് ∙ കേരള ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ രാജ്മാതാ ജീജാഭായ് ട്രോഫിക്കായുള്ള ദേശീയ സീനിയർ വനിതാ ചാംപ്യൻഷിപ്പിന്റെ ഉദ്ഘാടനം ഇന്ന് 3.30ന് വടക്കഞ്ചേരി ടിഎംകെ അരീനയിൽ നടക്കും. ചാംപ്യൻഷിപ്പിന്റെ ഗ്രൂപ്പ് എ മത്സരങ്ങൾ ജില്ലയിൽ ഇന്നും 7, 9 തീയതികളിലായും നടക്കും. കേരളവും ഹിമാചൽപ്രദേശും ഇന്ന് ഏറ്റുമുട്ടും. 7ന് കേരള–തമിഴ്നാട്, 9ന് കേരള – ഗോവ മത്സരങ്ങളും നടക്കും.

അധ്യാപക നിയമനം 
മലമ്പുഴ ∙ ആനക്കൽ ഗവ.ട്രൈബൽ വെ‍ൽഫെയർ ഹൈസ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് തസ്തികയിലേക്കുള്ള താൽക്കാലിക നിയമന കൂടിക്കാഴ്ച 8നു 11നു സ്കൂളിൽ നടക്കും. ഫോൺ: 9895233140.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com