ADVERTISEMENT

ചിറ്റൂർ ∙ അടച്ചുപൂട്ടിയ അണിക്കോട് ജംക‌്ഷനിലെ പൊതു ശുചിമുറി എത്രയും പെട്ടെന്ന് തുറക്കണമെന്ന നാട്ടുകാർ. സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ വന്നുപോകുന്ന അണിക്കോട് ജം‍ക്‌ഷനിലെ വഴിയിടം ശുചിമുറിയാണ് കഴിഞ്ഞ ഒരാഴ്ചയോളമായി അടഞ്ഞുകിടക്കുന്നത്. ഇക്കാരണത്താൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ പ്രാഥമികാവശ്യം നിറവേറ്റാൻ കഴിയാതെ ദുരിതത്തിലാകുന്ന അവസ്ഥയാണ്. 

സർക്കാർ സ്ഥാപനങ്ങളിലേക്കും സ്വകാര്യ സ്ഥാപനങ്ങളിലേക്കുമുൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി അണിക്കോട് എത്തുന്നവർ പ്രാഥമിക ആവശ്യങ്ങൾക്കായി ഈ ശുചിമുറിയെയാണ് ആശ്രയിച്ചിരുന്നത്. ഇത് അടച്ചുപൂട്ടിയതോടെ പലരും പൊതുസ്ഥലങ്ങളിൽ ഉൾപ്പെടെ മലമൂത്ര വിസർജനം നടത്തുന്ന സ്ഥിതിയാണുള്ളത്. സമീപത്തെ കുളത്തിൽ വെള്ളം നിറഞ്ഞതോടെയാണ് ശുചിമുറിയിലെ കുഴികളും നിറഞ്ഞതാണ് പ്രതിസന്ധിക്കു കാരണമെന്നും എത്രയും പെട്ടെന്ന് ഇക്കാര്യത്തിൽ പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

അതേസമയം ശുചിമുറികൾ വൃത്തിയാക്കാൻ സ്വകാര്യ വ്യക്തികളെ ഏൽപിച്ചാൽ അവർ ഈ മാലിന്യങ്ങൾ എടുത്തുകൊണ്ടുപോയി മറ്റു ഭാഗങ്ങളിലെ പാതയോരങ്ങളിൽ തള്ളാൻ സാധ്യതയുണ്ട്.   അതു പിന്നീട് നഗരസഭയ്ക്കു തന്നെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് നിയമാനുസൃതമായി ശുചിമുറി മാലിന്യം വൃത്തിയാക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്ന് ചിറ്റൂർ–തത്തമംഗലം നഗരസഭ ഉപാധ്യക്ഷൻ എം.ശിവകുമാർ പറഞ്ഞു.

English Summary:

The closure of the public toilet at Anikode Junction has sparked outrage among locals who rely on the facility. For the past week, the toilet has remained closed, causing hardship for hundreds of people, particularly women. Residents are calling for its immediate reopening to address sanitation and public health concerns.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com