ADVERTISEMENT

വടക്കഞ്ചേരി∙ സ്കൂൾ വാഹനങ്ങൾ രണ്ടര വർഷം പന്നിയങ്കര ‌ടോള്‍ പ്ലാസയിലൂ‌ടെ കടന്നു പോയതിനു വന്‍ തുക പിഴ അടയ്ക്കണമെന്നാവശ്യപ്പെട്ടു ടോള്‍ കമ്പനി, വാഹന ഉടമകള്‍ക്കു നല്‍കിയ വക്കീല്‍ നോട്ടിസ് വിവാദമാകുന്നു. ടോള്‍ കമ്പനിയായ തൃശൂര്‍ എക്സ്പ്രസ് വേ ലിമിറ്റഡ് ആണ് അഡ്വ.എസ്.ശ്രീനാഥ് വഴി 31 വാഹന ഉ‌ടമകള്‍ക്കു 40 ലക്ഷത്തോളം രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ടു നോട്ടിസ് നല്‍കിയിരിക്കുന്നത്.

പന്നിയങ്കര ടോള്‍ പ്ലാസയിലെത്തി വാഹന ഉടമകളും സംയുക്ത സമരസമിതി ഭാരവാഹികളും ഇതു സംബന്ധിച്ചു വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ തങ്ങള്‍ക്ക് ഇതേക്കുറിച്ച് അറിവില്ലെന്നാണു ടോള്‍ പ്ലാസ ജീവനക്കാര്‍ പറയുന്നത്.വക്കീലിന്റെ നമ്പറില്‍ വിളിച്ചപ്പോള്‍ ടോള്‍ പ്ലാസയില്‍ ബന്ധപ്പെടുക എന്ന അറിയിപ്പാണു ലഭിച്ചതെന്നു വാഹന ഉടമകള്‍ പറഞ്ഞു. എന്നാല്‍, ടോള്‍ പ്ലാസ അധികൃതര്‍ ഹെഡ് ഓഫിസുമായി ബന്ധപ്പെടുക എന്ന മറുപടിയാണു നല്‍കുന്നത്. 

ഇതിനിടെ, പി.പി.സുമോദ് എംഎല്‍എ കമ്പനി അധികൃതരുമായി ബന്ധപ്പെട്ടു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കമ്പനി അധികൃതരുമായി ചര്‍ച്ച ചെയ്യാമെന്നു പറഞ്ഞെങ്കിലും ചര്‍ച്ചയ്ക്കു സമയം കൊടുക്കാന്‍ കമ്പനി അധികൃതര്‍ തയാറായിട്ടില്ല. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ അടുത്ത ശനിയാഴ്ച ചര്‍ച്ച നടത്തി തീരുമാനം ഉണ്ട‌ാക്കുമെന്ന് എംഎല്‍എ പറഞ്ഞു. സ്കൂൾ വാഹന ഉടമകൾക്കു ടോൾ കമ്പനി വക്കീൽ നോട്ടിസ് അയച്ചതു ജില്ലാ കലക്ടറുടെ ചേംബറില്‍ ജനപ്രതിനിധികളുമായി ഉണ്ടാക്കിയ കരാറിന്റെ ലംഘനമാണെന്നും നടപടി തിരുത്തണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

English Summary:

School vehicle owners in Vadakkanchery are protesting legal notices issued by Thrissur Express Way Limited demanding hefty fines for toll usage over the past two and a half years. The toll company, through Advocate S. Sreenath, seeks approximately Rs. 40 lakhs from 31 vehicle owners. MLA P.P. Sumod has intervened, calling for a meeting with company representatives and stating the notices violate previous agreements.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com