ADVERTISEMENT

കാഞ്ഞിരപ്പുഴ ∙ കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ കീഴിലെ കുമ്പളംചോല ദേവപ്പാറ ക്വാറിയുടെ പ്രവർത്തനം പുനരാരംഭിക്കണം എന്നാവശ്യപ്പെട്ടു കെ.ശാന്തകുമാരി എംഎൽഎ നിയമസഭയിൽ ഉപക്ഷേപം അവതരിപ്പിച്ചു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടും ക്വാറി പ്രവർത്തിക്കുന്നില്ല. ക്വാറി നടത്താൻ ജലവിഭവ വകുപ്പിൽ അപേക്ഷ നൽകിയിട്ടുണ്ട്. വിവധ വകുപ്പുകളിൽ നിന്ന് അനുമതി ലഭിച്ചിട്ടുണ്ട്. എന്നിട്ടും 8 വർഷമായി പ്രവർത്തനം മുടങ്ങിക്കിടക്കുന്നു.

പ്രദേശത്തെ നൂറുകണക്കിനു ജനങ്ങളുടെ ഉപജീവനമാർഗമായ ക്വാറി എത്രയും പെട്ടെന്നു തുടങ്ങണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.പ്രദേശത്തു കരിങ്കൽ ക്ഷാമം നിർമാണമേഖലയെയും ലൈഫ് അടക്കമുള്ള പദ്ധതികളെയും പ്രതികൂലമായി ബാധിക്കുന്നു. ക്വാറിയെ ആശ്രയിക്കുന്ന നൂറുകണക്കിനു കുടുംബങ്ങളും ടിപ്പർ, ട്രാക്ടർ, ലോഡിങ് തൊഴിലാളികളും ദുരിതത്തിലാണ്. 

English Summary:

The Devappara Quarry in kanjirappuzha remains closed despite obtaining necessary permissions, impacting livelihoods and the construction sector. MLA K. Shanthakumari has raised the issue in the Assembly, demanding immediate action to resume quarry operations.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com