ADVERTISEMENT

മലമ്പുഴ ∙ ആൾമാറാട്ടം നടത്തി ഒട്ടേറെ പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ. കടുക്കാംകുന്നം ഉപ്പുപൊറ്റ സ്വദേശി അംബികയെ (39) ആണ് മലമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ കോളജുകളിലേക്ക് കൊടുവായൂരിൽ നിന്നു യൂണിഫോം സാരി വാങ്ങി വിതരണം ചെയ്ത് ലാഭമുണ്ടാക്കാമെന്നു പറഞ്ഞ് ആൾമാറാട്ടം നടത്തി കടുക്കാംകുന്നം സ്വദേശി തസ്‌ലീമയിൽ നിന്ന് പ്രതി 8.62 ലക്ഷം രൂപയും കാറ്ററിങ് നടത്തി ലാഭമുണ്ടാക്കാമെന്നു വിശ്വസിപ്പിച്ച് കടുക്കാംകുന്നം സ്വദേശി ചന്ദ്രികയിൽ നിന്നു 11 ലക്ഷം രൂപയും തട്ടിയെടുത്ത കേസിലാണ് അംബികയെ പിടികൂടിയത്.

സമാന കുറ്റകൃത്യത്തിന് ഇവർക്കെതിരെ ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിലും കേസുണ്ട്. കൂടാതെ ഇവരുടെ പേരിൽ ഒട്ടേറെ ചെക്ക് കേസുകളുമുണ്ടെന്നും പൊലീസ് പറഞ്ഞു. ഇവർക്കെതിരെ മൂന്നു കേസുകൾ മലമ്പുഴ പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്. മലമ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.സുജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ.രംഗനാഥൻ, എസ്ഐ ഷാജഹാൻ, എഎസ്ഐ രമേഷ്, എഎസ്ഐ മിനി, സിപിഒമാരായ രമ്യ, സന്ധ്യ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

English Summary:

Malampuzha police arrested a woman for allegedly defrauding multiple people of lakhs of rupees by impersonating individuals and making false promises related to procuring uniform sarees and setting up a catering business.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com