ADVERTISEMENT

മുണ്ടൂർ ∙ ഉയരവിളക്കെന്ന പേരു പോലെ വെളിച്ചം ഉയരത്തിൽ മാത്രം. ദേശീയപാത മൈലംപുള്ളിയിൽ സ്ഥാപിച്ച മിനി മാസ്റ്റ് വിളക്ക് മരത്തിനിടയിൽ ആയതിനാൽ വെളിച്ചം ലഭിക്കുന്നില്ലെന്നു പരാതി. തേക്ക് മരച്ചില്ലകളിൽ തടഞ്ഞു വെളിച്ചം നേരായ ദിശയിൽ എത്തുന്നില്ലെന്നാണ് ആക്ഷേപം. നിലവിൽ മരത്തിൽ വെളിച്ചം അലങ്കരിച്ച പോലെയായി. അതേസമയം, ഈ വിളക്കു വന്നതോടെ പ്രദേശത്തുണ്ടായിരുന്ന മറ്റു വഴിവിളക്കുകൾ ഇല്ലാതാവുകയും ചെയ്തു. വിളക്കിന്റെ പ്രയോജനം കിട്ടണമെങ്കിൽ മരച്ചില്ലകൾ വെട്ടിമാറ്റണമെന്നു നാട്ടുകാർ പറയുന്നു. എംഎൽഎ ഫണ്ട് വിനിയോഗിച്ചാണ് ഉയരവിളക്ക് സ്ഥാപിച്ചത്.

English Summary:

A newly installed high-mast light in Mylapmulli, meant to improve safety on the National Highway, is failing its purpose due to a tree obstructing its light. Locals complain about the lack of illumination and the removal of previous streetlights, urging authorities to address the issue.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com