ADVERTISEMENT

വാളയാർ ∙ സംസ്ഥാന അതിർത്തി കേന്ദ്രീകരിച്ചുള്ള പൊലീസിന്റെ പ്രത്യേക പരിശോധനയ്ക്കിടെ വാളയാറിൽ 88.68 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. എൻസിപി വല്ലപ്പുഴ മുൻ മണ്ഡലം പ്രസിഡന്റ് വല്ലപ്പുഴ ചെറുകോട് സ്വദേശി ടി.അനൂപിനെയാണു (36) വാളയാർ പൊലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം അനൂപിനു പാർട്ടിയുമായി ബന്ധമില്ലെന്നും നേരത്തെ ഇയാളെ മണ്ഡലം പ്രസിഡന്റ് സ്ഥാനത്തു നിന്നു പുറത്താക്കിയിരുന്നെന്നും എൻസിപി വല്ലപ്പുഴ പ്രാദേശിക നേതൃത്വം അറിയിച്ചു. ഇയാൾക്കെതിരെ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതുൾപ്പെടെ 5 കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു. 

നാട്ടിലെ അറിയപ്പെടുന്ന സാംസ്കാരിക പ്രവർത്തകനായ അനൂപ് 2 സ്കൂളുകളിലായി പിടിഎ വൈസ്പ്രസിഡന്റ്, സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്. നേരത്തെ കേസിൽ പിടിയിലായ 3 പേരും പിടിയിലായ ഉടൻ അനൂപിന്റെ പേര് വെളിപ്പെടുത്തിയിരുന്നു. തുടരന്വേഷണത്തിലാണ് അനൂപിനെയും പൊലീസ് പിടികൂടിയത്.

കഞ്ചാവ് എത്തിക്കാൻ പണം നൽകിയത് അനൂപാണെന്നാണു കൂട്ടുപ്രതികൾ പറഞ്ഞതെന്നും പൊലീസ് അറിയിച്ചു. ഇതോടെ കേസിൽ 4 പേർ അറസ്റ്റിലായി. ചൊവ്വാഴ്ച രാത്രി 9നാണ് വാളയാർ പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ടോൾ പ്ലാസയ്ക്കു സമീപം നടത്തിയ വാഹനപരിശോധനയ്ക്കിടെ കാറിൽ കടത്തിയ കഞ്ചാവ് പിടിച്ചത്.

പരിശോധനയ്ക്കിടെ നിർത്താതെ പോയ കാർ പിന്തുടർന്നു പരിശോധിച്ചപ്പോൾ കാറിന്റെ പിൻ സീറ്റിനടിയിൽ രഹസ്യ അറയിൽ ചാക്കുകളിലാക്കിയ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. വാളയാർ ഇൻസ്പെക്ടർ എൻ.എസ്.രാജീവ്, എസ്ഐ ജെ.ജേഴ്സൻ, സീനിയർ സിപിഒമാരായ എസ്.സുഭാഷ്, ആർ.രഘു എന്നിവരടങ്ങിയ സംഘമാണു കേസ് അന്വേഷിക്കുന്നത്.

English Summary:

In a major operation targeting drug trafficking, Walayar Police seized 88.68 kg of cannabis and arrested a former NCP leader, T. Anoop. The incident raises concerns about increasing drug movement across state borders. While Anoop's involvement with the seized drugs is under investigation, the NCP Vallappuzha unit clarified that he was removed from party positions earlier.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com