ADVERTISEMENT

മണ്ണാർക്കാട്∙മണ്ണാർക്കാട് ഉപജില്ലാ ശാസ്ത്ര മേളയിൽ 680 പോയിന്റ് നേടി പൊറ്റശ്ശേരി ജിഎച്ച്എസ് ഓവറോൾ ചാംപ്യൻമാരായി. 660 പോയിന്റ് നേടിയ തച്ചമ്പാറ ഡിബിഎച്ച്എസ് രണ്ടാം സ്ഥാനവും 560 പോയിന്റ് നേടി മണ്ണാർക്കാട് എംഇഎസ് എച്ച്എസ്എസ് മൂന്നാം സ്ഥാനവും നേടി.സയൻസ് ഫെയറിൽ 84 പോയിന്റ് നേടിയ ശബരി എച്ച്എസ് പള്ളിക്കുറുപ്പിനാണ് ഓവറോൾ കിരീടം. 69 പോയിന്റ് നേടിയ ഡിബിഎച്ച്എസ് തച്ചമ്പാറ രണ്ടാം സ്ഥാനവും 62 പോയിന്റ് നേടിയ ജിഎസ്എസ് പൊറ്റശ്ശേരി മൂന്നാം സ്ഥാനവും നേടി. 

ഗണിതമേളയിൽ കുമരംപുത്തൂർ കല്ലടി എച്ച്എസ്എസിനാണ് ഓവറോൾ (180 പോയിന്റ്). എംഇഎസ് എച്ച്എസ്എസ് രണ്ടാം സ്ഥാനവും (171) തച്ചമ്പാറ ഡിബിഎച്ച്എസ് മൂന്നാം സ്ഥാനവും (147) നേടി. സാമൂഹികശാസ്ത്രമേളയിൽ പൊറ്റശ്ശേരി ഓവറോൾ ചാംപ്യൻമാരായി (90 പോയിന്റ്). 83 പോയിന്റ് നേടി അലനല്ലൂർ ജിഎച്ച്എസ്എസും 58 പോയിന്റ് നേടി തെങ്കര ജിഎച്ച്എസ്എസും ജേതാക്കളായി. പ്രവൃത്തിപരിചയമേളയിൽ 352 പോയിന്റ് നേടി ജിഎച്ച്എസ് പൊറ്റശ്ശേരി ജേതാക്കളായി. ജിഎച്ച്എസ്എസ് എടത്തനാട്ടുകര 351 പോയിന്റ് നേടി രണ്ടാം സ്ഥാനവും 346 പോയിന്റ് നേടി ഡിബിഎച്ച്എസ് തച്ചമ്പാറ മൂന്നാം സ്ഥാനവും നേടി. ഐടി മേളയിൽ 69 പോയിന്റ് മണ്ണാർക്കാട് എംഇഎസ്എച്ച്എസ്എസാണ് ഓവറോൾ കിരീടം നേടിയത്. 52 പോയിന്റ് വീതം നേടി കെഎച്ച്എസ് കുമരംപുത്തൂരും കെടിഎം എച്ച്എസും രണ്ടാം സ്ഥാനത്ത് എത്തി.

English Summary:

The Mannarkkad Sub-District Science Fair was a resounding success, with Potassery GHS clinching the overall championship. The competition saw impressive performances across categories like science, mathematics, social science, work experience, and IT, with various schools and students earning recognition for their innovative projects and knowledge.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com