ADVERTISEMENT

അധ്യാപക ഒഴിവ്
കൊടുവായൂർ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ നാച്ചുറൽ സയൻസ് അധ്യാപക ഒഴിവിലേക്കു ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.  സർട്ടിഫിക്കറ്റുകൾ സഹിതം 22നു രാവിലെ 10നു കൂടിക്കാഴ്ചയ്ക്കു ഹാജരാകണം.

ഓറിയന്റേഷൻ  ക്ലാസ് 26ന്
ചുണ്ടമ്പറ്റ ∙ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്കോള്‍ കേരള മുഖേന പരീക്ഷാ കേന്ദ്രമായി ലഭിച്ച 2023 - 24 ബാച്ചിലെ രണ്ടാം വര്‍ഷ ഓപ്പണ്‍ പ്രൈവറ്റ് റജിസ്ട്രേഷന്‍ വിദ്യാര്‍ഥികള്‍ക്കുള്ള നിരന്തര മൂല്യനിര്‍ണയത്തിന്റെ ഭാഗമായി ഓറിയന്റേഷന്‍ ക്ലാസ് 26ന് രാവിലെ പത്തു മുതല്‍ സ്കൂളില്‍ നടത്തുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

കൂടിക്കാഴ്ച 21ന് 
വിളയൂര്‍ ∙ ഗവ. ഹൈസ്കൂളില്‍ എച്ച്എസ്ടി മലയാളം തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് കൂടിക്കാഴ്ച 21ന് രാവിലെ പത്തരയ്ക്ക് സ്കൂള്‍ ഓഫിസില്‍. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com