ADVERTISEMENT

പാലക്കാട് ∙നിയോജകമണ്ഡലത്തിലെ 7 മണ്ഡലങ്ങളുടെ ചുമതല 7 യുഡിഎഫ് എംഎ‍ൽഎമാർക്ക്. ഒപ്പം എംപിമാർക്കും ചുമതല. ശനി, ഞായർ ദിവസങ്ങളിൽ ഗൃഹസന്ദർശനം, 21നു യുഡിഎഫ് നിയോജകമണ്ഡലം കൺവൻഷൻ. 22 മുതൽ 24 വരെ മണ്ഡലംതല കൺവൻഷനുകൾ, ഇന്നു മുതൽ 25 വരെ ബൂത്തുതല യുഡിഎഫ് കൺവൻഷനുകൾ. 25 മുതൽ നവംബർ 8 വരെ കുടുംബയോഗങ്ങൾ. തിരഞ്ഞെടുപ്പു പ്രചാരണ പ്രവർത്തനങ്ങൾക്കു കൃത്യം ടൈംടേബിൾ തയാറാക്കി യുഡിഎഫ് അങ്കത്തട്ടിലേക്കിറങ്ങി. 

കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എഐസിസി വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല, എഐസിസി സെക്രട്ടറി പി.വി.മോഹൻ, എംപിമാരായ വി.കെ.ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ, കെപിസിസി സംഘടന ജനറൽ സെക്രട്ടറി എം.ലിജു, ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ, യുഡിഎഫ് ജില്ലാ ചെയർമാൻ മരയ്ക്കാർ മാരായമംഗലം, കൺവീനർ പി.ബാലഗോപാൽ, എൻ.ഷംസുദീൻ എംഎ‍ൽഎ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്ത നേതൃയോഗത്തിലാണു തീരുമാനം. എഐസിസി സെക്രട്ടറിയുടെ നേതൃത്വത്തിൽ ബൂത്തു സന്ദർശനവും ഉണ്ടാകും. 

പ്രസംഗം ഒഴിവാക്കി തിരഞ്ഞെടുപ്പു തന്ത്രങ്ങളെക്കുറിച്ചു മാത്രമായിരുന്നു ചർച്ച. സരിൻ വിവാദം ചർച്ചയിൽ ഉയർന്നില്ല. കെപിസിസി ഭാരവാഹികൾക്കും പ്രചാരണത്തിനു ചുമതലയുണ്ട്. വിട്ടുവീഴ്ചയില്ലാത്ത തുടർ പ്രചാരണത്തിനാണു നിർദേശം. കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം, ജനറൽ സെക്രട്ടറിമാരായ ബി.എ.അബ്ദുൽ മുത്തലിബ്, സി.ചന്ദ്രൻ, കെ.എ.തുളസി, നിർവാഹക സമിതി അംഗം സി.വി.ബാലചന്ദ്രൻ, നേതാക്കളായ ജോബി ജോൺ, പി.കലാധരൻ, എം.എം.ഹമീദ്, വി.കെ.നിശ്ചലാനന്ദൻ, ബി.രാജേന്ദ്രൻ നായർ, പി.വി.രാജേഷ്, പി.ഹരിഗോവിന്ദൻ, വി.ബാബുരാജ്, ടി.എ.സിദ്ദിഖ്, സുരേഷ് വേലായുധൻ, കെ.ശിവാനന്ദൻ, കെ.എ.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. മുതി‍ർന്ന നേതാവ് വി.എസ്.വിജയരാഘവനും എത്തിയിരുന്നു.

English Summary:

The United Democratic Front (UDF) has unveiled a comprehensive campaign strategy for the upcoming elections in Palakkad, Kerala. The plan includes door-to-door interactions, constituency conventions, and booth-level meetings, showcasing a strong focus on grassroots engagement.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com