ADVERTISEMENT

ആടുവസന്ത: പ്രതിരോധ കുത്തിവയ്പിനു തുടക്കം
പാലക്കാട് ∙ ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ സൗജന്യ ആടുവസന്ത പ്രതിരോധ കുത്തിവയ്പു യജ്ഞത്തിനു തുടക്കമായി.  ജില്ലയിൽ 1,44,420 ആടുകൾക്കും 881 ചെമ്മരിയാടുകൾക്കുമാണു സൗജന്യമായി പ്രതിരോധ കുത്തിവയ്പെടുക്കുക. സംസ്ഥാനമൊട്ടാകെ 13.5 ലക്ഷം ആടുകൾക്കാണു വാക്സിനേഷൻ നൽകുക. കന്നുകാലി വസന്ത രോഗം നിർമാർജനം ചെയ്ത മാതൃകയിൽ 2030നകം ആടുവസന്ത നിർമാർജനം ചെയ്യാനാണു ലക്ഷ്യമിടുന്നത്.  ഇന്നലെ മുതൽ നവംബർ 5 വരെയായി 15 പ്രവൃത്തി ദിവസങ്ങളിലായാണ് ഒന്നാംഘട്ട കുത്തിവയ്പു നടത്തുക.

4 മാസത്തിനു മുകളിൽ പ്രായമുള്ള ആടുകൾക്കു കുത്തിവയ്പെടുക്കണം. ഗർഭിണികളെയും രോഗമുള്ള ആടുകളെയും വാക്സിനേഷനിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്നു രാവിലെ 10.30നു ചുള്ളിമട ക്ഷീരോൽപാദക സഹകരണ സംഘത്തിൽ ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ.വി.ബിന്ദു നിർവഹിക്കും.  വാക്സിനേഷൻ ജില്ലാ കോഓർഡിനേറ്റർ ഡോ.എൻ.രാധാകൃഷ്ണൻ അധ്യക്ഷനാകും. ഐസിഡിപി പ്രോജക്ട് ഓഫിസർ ഡോ.ജി.ദിനേഷ് പദ്ധതി വിശദീകരിക്കും.  കുത്തിവയ്പ് നിയമപ്രകാരം നിർബന്ധമാണ്. ഇതിനായി താലൂക്ക് തലത്തിൽ കോഓർഡിനേറ്റർമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

സൗജന്യ ഇലക്ട്രിഷ്യൻ കോഴ്സ്
പാലക്കാട് ∙ റെയിൽ കൗശൽ വികാസ് യോജനയുടെ കീഴിൽ ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷൻ മൾട്ടി ഡിസിപ്ലിനറി ഡിവിഷനൽ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2024-25 വർഷത്തെ ഹ്രസ്വകാല (3 ആഴ്ച) സൗജന്യ ഇലക്ട്രിഷ്യൻ കോഴ്സിന്  (25ാം ബാച്ചിലേക്ക്) അപേക്ഷ ക്ഷണിച്ചു. ഭക്ഷണ സൗകര്യം പരിശീലനാർഥികൾ കണ്ടെത്തണം. ദൂരസ്ഥലങ്ങളിലുള്ളവർ താമസ സൗകര്യവും കണ്ടെത്തണം. വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ് പാസ്. വയസ്സ്: 18–35. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി നാളെ. ഫോൺ: 9746763607.അപേക്ഷ നൽകാൻ: https://railkvy.indianrailways.gov.in/rkvy_userHome

എംബിഎ കോഴ്സ് 
പാലക്കാട് ∙ സംസ്ഥാന സഹകരണ യൂണിയനു കീഴിൽ തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്‌മ) 2024-26 എംബിഎ - ഫുൾടൈം കോഴ്‌സിലേക്കു പ്രവേശനം നൽകുന്നതിനായുള്ള കൂടിക്കാഴ്ച 22ന്. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ പാലക്കാട് വിക്ടോറിയ കോളജ് റോഡിനു സമീപമുള്ള കോഓപ്പറേറ്റീവ് ട്രെയ്നിങ് കോളജിലാണു കൂടിക്കാഴ്ച.  8281743442, 8547618290, www.kicma.ac.in

മേട്രൺ കം റസിഡന്റ് ട്യൂട്ടർ നിയമനം
പാലക്കാട് ∙ പട്ടികജാതി വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കോങ്ങാട് ഗവ.പ്രീമെട്രിക് ഹോസ്റ്റലിൽ (ആൺകുട്ടികൾ) മേട്രൺ കം റസിഡന്റ് ട്യൂട്ടറെ നിയമിക്കും. പുരുഷ ഉദ്യോഗാർഥികൾ ആവശ്യമായ രേഖകൾ സഹിതം  21നു വൈകിട്ട് 5നകം പാലക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിൽ അപേക്ഷ നൽകണം. 8547630126.

കാത്ത് ലാബ് ടെക്‌നിഷ്യൻ 
പാലക്കാട് ∙ ജില്ലാ ആശുപത്രിയിൽ കാത്ത് ലാബ് ടെക്‌നിഷ്യൻ തസ്‌തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പ്രായപരിധി 20 നും 40 നും മധ്യേ. യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും അപേക്ഷയും സഹിതം 21ന് രാവിലെ 10നു ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ എത്തണം.

തിമിര ശസ്ത്രക്രിയ ക്യാംപ് നാളെ
പട്ടാമ്പി ∙ ചേംബർ ഓഫ് കെ‍ാമേഴ്സും കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയും ചേർന്ന് നടത്തുന്ന നേത്ര തിമിര ശസ്ത്രക്രിയ ക്യാംപ് നാളെ (20) രാവിലെ 8 മുതൽ 12.30 വരെ ചേംബർ ഹൗസിൽ നടക്കുമെന്ന് ചേംബർ ഓഫ് കെ‍ാമേഴ്സ് പ്രസിഡന്റ് കെ.പി. കമാൽ അറിയിച്ചു. ഫോൺ. 9747213900 .

പന്നിയംകുറുശ്ശി റോഡിൽ നാളെ മുതൽ ഗതാഗതം നിരോധിക്കും 
ചെർപ്പുളശ്ശേരി ∙ പട്ടണ നവീകരണ പദ്ധതിയുടെ ഭാഗമായുള്ള അരികു ചാൽ നിർമാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ചെർപ്പുളശ്ശേരി നഗരസഭാ ഓഫിസിനു മുന്നിലൂടെ പോകുന്ന പന്നിയംകുറുശ്ശി റോഡിലൂടെയുള്ള വാഹനഗതാഗതം നാളെ മുതൽ 20 ദിവസത്തേക്ക് പൂർണമായി നിരോധിക്കും

മസ്റ്ററിങ് 25ന് മുൻപ് പൂർത്തിയാക്കണം
ഒറ്റപ്പാലം∙ മഞ്ഞ, ചുവപ്പ് റേഷൻ കാർഡുകളിലെ ഗുണഭോക്താക്കളുടെ മസ്റ്ററിങ് 25നു മുൻപു പൂർത്തിയാക്കണമെന്നു താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com