ADVERTISEMENT

െചർപ്പുളശ്ശേരി ∙ കഥകളി മേളാചാര്യ സ്മാരക ട്രസ്റ്റിന്റെ 17–ാം വാർഷികാഘോഷത്തോടനുബന്ധിച്ച് കാറൽമണ്ണ വാഴേങ്കട കുഞ്ചുനായർ സ്മാരക ട്രസ്റ്റ് ഹാളിൽ സംഘടിപ്പിച്ച അനുസ്മരണവും പുരസ്കാര സമർപ്പണ സമ്മേളനവും  കലാമണ്ഡലം വൈസ് ചാൻസലർ ഡോ.ബി.അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ അധ്യക്ഷനായി.

ട്രസ്റ്റിന്റെ സഹകരണത്തോടെ മാസികം പരിപാടിയുമായി ബന്ധപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ കഥകളിച്ചെണ്ട കലാകാരൻ കൊട്ടാരം സുബ്രഹ്മണ്യൻ നമ്പൂതിരിയെ മേളാചാര്യ പുരസ്കാരം നൽകി ആദരിച്ചു. കലാമണ്ഡലം റജിസ്ട്രാർ ഡോ.കെ.രാജേഷ്കുമാർ പ്രശസ്തിപത്രം സമർപ്പിച്ചു. കലാമണ്ഡലം ഉണ്ണിക്കൃഷ്ണനെ കുറിച്ചുള്ള  ഡോക്യുമെന്ററി മേളപ്രയാണത്തിന്റെ യൂട്യൂബ് പ്രദർശനം ടി.കെ.അച്യുതൻ ഉദ്ഘാടനം ചെയ്തു.

 കഥകളിമേളാചാര്യന്മാരായിരുന്ന കോട്ടയ്ക്കൽ കുട്ടൻമാരാർ, കലാമണ്ഡലം അച്യുണ്ണിപൊതുവാൾ, കലാമണ്ഡലം പല്ലശ്ശന ചന്ദ്രമന്നാടിയാർ എന്നിവരെ  അനുസ്മരിച്ച് കെ.ബി.രാജ്ആനന്ദ് പ്രഭാഷണം നടത്തി.നഗരസഭാംഗം കെ.എം.ഇസ്ഹാഖ്, വെള്ളിനേഴി ആനന്ദ്, എൻ.പീതാംബരൻ, കലാമണ്ഡലം പുരുഷോത്തമൻ, കൊട്ടാരം സുബ്രഹ്മണ്യൻ നമ്പൂതിരി, കലാമണ്ഡലം ഉണ്ണിക്കൃഷ്ണൻ, കലാമണ്ഡലം ശിവദാസ് എന്നിവർ പ്രസംഗിച്ചു.  

‘പ്രഹ്ലാദചരിതം’ കഥകളിയും സദനം ജിതിൻ, കലാനിലയം രതീഷ്, കലാമണ്ഡലം രഘുചന്ദ്രൻ, ഡോ.കൃഷ്ണപ്രവീൺ പൊതുവാൾ, കലാമണ്ഡലം രതീഷ്, കലാമണ്ഡലം മുരുകദാസ്, സദനം അനൂപ്, കലാമണ്ഡലം വിവേക്, സദനം സുരേഷ്, കലാമണ്ഡലം സനൂപ് എന്നിവരുടെ നേതൃത്വത്തിൽ ‍‘തായമ്പകോപദ’ എന്ന തായമ്പകയും അരങ്ങേറി.

English Summary:

The Karalmanna Vazhenkada Kunjunair Memorial Trust, dedicated to preserving the legacy of Kathakali, recently celebrated its 17th anniversary. The event, held in Cherpulassery, featured a memorial meeting and award ceremony graced by prominent figures in the world of Kathakali.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com