ADVERTISEMENT

മണ്ണാർക്കാട്∙ തെങ്കര– അമ്പംകുന്ന് കനാൽ റോഡിന്റെ വശം ഇടിഞ്ഞു താഴുന്നത് അപകട ഭീഷണിയുയർത്തുന്നു. സ്കൂൾ ബസുകൾ ഉൾപ്പെടെ നൂറു കണക്കിനു വാഹനങ്ങളാണ് ഇതുവഴി യാത്ര ചെയ്യുന്നത്. അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് നാട്ടുകാർ. കാഞ്ഞിരപ്പുഴ പദ്ധതിയുടെ വലതു കനാലിന്റെ ഇരുവശത്തുമുള്ള ബണ്ടുകളാണ് റോഡായി ഉപയോഗിക്കുന്നത്.

തെങ്കര കനാൽ ജംക്‌ഷനിൽ നിന്ന് കാഞ്ഞിരപ്പുഴ കാഞ്ഞിരത്തേക്കുള്ള പ്രധാന റോഡും ഇതാണ്. ഈ റോഡിൽ തോടുകാട് ഭാഗത്താണ് അപകടകരമായ വിധത്തിൽ റോഡിന്റെ വശം താഴുന്നത്. സ്കൂൾ ബസുകൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങളാണ് ഇതു വഴി പോകുന്നത്. അമ്പംകുന്ന് ബീരാൻ ഔലിയ ദർഗയിലേക്കുള്ള റോഡും ഇതാണ്. 

വിവിധ സ്ഥലങ്ങളിൽ നിന്ന് ബസുകളിലും മറ്റുമായി നൂറുകണക്കിന് തീർഥാടകരും ഇതുവഴിയാണ് യാത്ര ചെയ്യുന്നത്. വീതി തീരെ കുറവുള്ള റോഡാണിത്. എതിരെ വാഹനം വന്നാൽ ടാർ റോഡിൽ നിന്ന് ഇറക്കി കനാലിനോട് ചേർത്തു നിർത്തിയാണ് എതിരെ വരുന്ന വാഹനത്തിന് വഴിയൊരുക്കുന്നത്.

ഇത്തരത്തിൽ ടാർ റോഡിൽ നിന്ന് ഇറക്കി നിർത്തുന്ന ഭാഗമാണ് താഴുന്നത്. കനാൽ റോഡിന്റെ ഒരു വശത്ത് പൈപ്പ് സ്ഥാപിക്കാനായി കീറിയിരുന്നു. രണ്ട് വശവും റോഡ് താഴുന്ന സ്ഥിതിയുണ്ട്. ബസുകൾ ഉൾപ്പെടെ ടാർ റോഡിൽ നിന്ന് ഇറക്കിയാൽ താഴ്ന്ന് കനാലിലേക്ക് മറിയുന്ന സ്ഥിതിയാണ്. അടിയന്തരമായി ഈ പ്രശ്നത്തിന് പരിഹാരം കണ്ട് അപകടം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

English Summary:

The Thengara-Ambamkunnu Canal Road in Mannarkkad, Kerala is facing a severe safety crisis as a section near Thotukad is collapsing. This vital road, used by hundreds of vehicles including school buses, is built on the bunds of the Kanjirapuzha project canal. Authorities are being urged to address this issue immediately to prevent potential accidents and ensure public safety.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com