ADVERTISEMENT

പാലക്കാട് ∙ മലയാള മനോരമയുടെ ഹോർത്തൂസ് കലാ – സാഹിത്യ – സാംസ്കാരികോത്സവത്തിന്റെ സന്ദേശവുമായുള്ള അക്ഷരപ്രയാണം ഇന്നു ജില്ലയിൽ എത്തും. കോഴിക്കോട് ബീച്ചിൽ നവംബർ 1, 2, 3 തീയതികളിലാണ് ഹോർത്തൂസ് കലാ – സാഹിത്യ – സാംസ്കാരികോത്സവം. ഇന്നു രാവിലെ 9ന് വാണിയംകുളം ടിആർകെ ഹയർ സെക്കൻഡറി സ്കൂളിൽ സംവിധായകൻ ലാൽ ജോസ് ജില്ലയിലെ അക്ഷരപ്രയാണം ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ കലാപരിപാടികളും നടക്കും. 

horthus-new-jpeg

ഉച്ചയ്ക്ക് 12.15നു ചിറ്റൂർ ഗവ. കോളജിൽ എത്തുന്ന അക്ഷരപ്രയാണത്തിൽ എഴുത്തുകാരനും നാടകരചയിതാവുമായ കാളിദാസ് പുതുമന മുഖ്യാതിഥിയാകും. വിദ്യാർഥികളുടെ കലാപരിപാടികളും ഉണ്ടാകും. 3നു പാലക്കാട് ഗവ.വിക്ടോറിയ കോളജിൽ നാടൻപാട്ട് കലാകാരൻ പ്രണവം ശശി മുഖ്യാതിഥിയാകും. നാടൻപാട്ട് അവതരണവും ഉണ്ടാവും. സ്വീകരണ കേന്ദ്രങ്ങളിൽ മലയാള അക്ഷരങ്ങളുടെ മാതൃകകൾ മലയാള മനോരമ പ്രതിനിധികൾ ഏറ്റുവാങ്ങും.

കോഴിക്കോട്ടു നടക്കുന്ന മനോരമ ഹോർത്തൂസിൽ രാജ്യത്തിനകത്തും പുറത്തും നിന്നുള്ള എഴുത്തുകാരും കലാപ്രവർത്തകരും ഒത്തുചേരും. പുസ്തകമേള 26നു തുടങ്ങും. 31 വരെ സംഗീതജ്ഞരും എഴുത്തുകാരും പങ്കെടുക്കുന്ന വിളംബരസന്ധ്യ. കുട്ടികൾക്കായുള്ള വിനോദ – വിജ്ഞാന പവിലിയനുമുണ്ടാകും. ഹോർത്തൂസിൽ  പങ്കെടുക്കുന്നതിന് manoramahortus.com മുഖേന സൗജന്യമായി റജിസ്റ്റർ ചെയ്യാം. ഇതോടൊപ്പമുള്ള ക്യുആർ കോഡ് വഴിയും റജിസ്ട്രേഷൻ സൈറ്റിലെത്താം.

കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ നടക്കും. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ.

English Summary:

Malayala Manorama's Hortus Art-Literature-Cultural Festival arrives in Palakkad with the Aksharaprayanam. Join acclaimed director Lal Jose, writer Kalidas Puthumana, and folk singer Pranavam Shashi at various locations, culminating in the grand festival at Kozhikode Beach from November 1-3.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com