ADVERTISEMENT

നെന്മാറ ∙ വിനോദസഞ്ചാരികളുമായി പോയ വനംവകുപ്പിന്റെ ജീപ്പ് അപകടത്തിൽപെട്ടു. കേരള വനം വികസന കോർപറേഷന്റെ സഫാരി ജീപ്പാണ് റോഡിൽ നിന്നു തെന്നി കാപ്പി എസ്റ്റേറ്റിലേക്കു ചരിഞ്ഞു നിന്നത്. നെല്ലിയാമ്പതി പകുതിപ്പാലം കെഎഫ്ഡിസി റിസോർട്ടിൽ നിന്നു  റോസറി ഭാഗത്തേക്കു പോയതായിരുന്നു. യാത്രക്കാരെ വാഹനത്തിൽ നിന്ന് ഇറക്കി ജീപ്പ് ഓടിച്ചു കയറ്റാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നൂറടിയിൽ നിന്നു വേറെ ജീപ്പ് എത്തിച്ചു കെട്ടി വലിച്ചാണു കയറ്റിയത്. കെഎഫ്ഡിസി, റോസറി, തുത്തംപാറ ഭാഗങ്ങളിലേക്കുള്ള റോഡ് വർഷങ്ങളായി തകർന്നു കിടക്കുകയാണ്.

English Summary:

A Kerala Forest Development Corporation (KFDC) jeep carrying tourists skidded off a damaged road in Nelliyampathy and tilted into a coffee estate. No injuries were reported. The incident highlights the poor condition of roads leading to popular tourist destinations in the region.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com