ADVERTISEMENT

കോട്ടായി∙ കാവുപാടം പാടശേഖരത്തിൽ കനത്ത മഴയിൽ ഇരുപതോളം ഏക്കർ നെൽക്കൃഷി വീണു നശിച്ചു. വെള്ളം കയറിയാണ് വിള നാശം സംഭവിച്ചിട്ടുള്ളത്. കൊയ്ത്ത് നടത്താൻ പാകമായ കൃഷിയാണ് മഴയിൽ വീണ് വെള്ളത്തിലായത്. ഉമ വിത്ത് നടീൽ നടത്തിയ പാടശേഖരത്തിൽ മികച്ച വിളവു ലഭിക്കേണ്ട കൃഷി വീണ് നശിച്ചത് കർഷകർക്കു വലിയ തിരിച്ചടിയായി. 

വിള ഇൻഷുറൻസ് നടത്തിയെങ്കിലും ഒരു പാടശേഖരത്തിൽ അൻപത് ശതമാനം കൃഷിനാശം സംഭവിച്ചാൽ മാത്രമാണ് കർഷകനു ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുക. ഒരു കർഷകന്റെ ഒരേക്കർ കൃഷി നശിച്ചാലും ഇപ്പോഴത്തെ സാഹചര്യത്തിൽ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കില്ലെന്നാണ് കർഷകർ പറയുന്നത്. കൃഷിനാശത്തിന്റെ വ്യാപ്തി കണക്കാക്കി പാടശേഖരത്തിലെ മുഴുവൻ കർഷകർക്കും  ഇൻഷുറൻസ് ആനുകൂല്യം ലഭ്യമാക്കാൻ നടപടി വേണമെന്നു പാടശേഖര സമിതി ആവശ്യപ്പെട്ടു.

English Summary:

Torrential downpours in Kottayi's Kavupadam have wreaked havoc on local farmers, submerging 20 acres of paddy fields and destroying their ready-to-harvest Uma rice crop.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com