ADVERTISEMENT

കുമ്പിടി ∙ ആനക്കര മേപ്പാടത്ത് അനധികൃത മണ്ണ് ഖനനത്തിൽ ഏർപ്പെട്ട രണ്ട് മണ്ണുമാന്തി യന്ത്രങ്ങൾ റവന്യു അധികൃതർ പിടികൂടി. ആനക്കര വില്ലേജ് പരിധിയിലെ ആനക്കര ഹൈസ്‌കൂളിന് സമീപത്ത് നിന്നും അനധികൃതമായി കുന്നിടിച്ച് മണ്ണെടുക്കുന്നതിനിടെയാണ് രണ്ട് മണ്ണ് മാന്തി യന്ത്രങ്ങൾ റവന്യു സംഘം പിടികൂടിയത്. പട്ടാമ്പി ഡപ്യൂട്ടി തഹസിൽദാർ ദീപു, താലൂക്ക് ഉദ്യോഗസ്ഥരായ വിഷ്ണു, അനി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വാഹനം കസ്റ്റഡിയിലെടുത്തത്. മേഖലയിൽ മണ്ണെടുപ്പ് വ്യാപകമാണെന്ന പരാതിയെ തുടർന്നാണ് റവന്യു വിഭാഗം പരിശോധന നടത്തിയത്.

English Summary:

In a swift action against illegal mining, revenue authorities in Anakkara Meppaadam seized two earthmovers actively engaged in the illicit extraction of soil. The operation highlights the ongoing fight against environmental crimes and resource depletion.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com