ADVERTISEMENT

പാലക്കാട് ∙ കഥകളും കഥാപാത്രങ്ങളും രഥങ്ങളും നിറഞ്ഞ നാട്. സങ്കൽപ കഥാപാത്രങ്ങൾക്കപ്പുറം ജീവിതഗന്ധം പേറുന്ന മനുഷ്യരെ എഴുത്തിൽ അടയാളപ്പെടുത്തിയ ഒ.വി.വിജയൻ, എം.ടി.വാസുദേവൻ നായർ, മുണ്ടൂർ കൃഷ്ണൻ കുട്ടി തുടങ്ങി നീണ്ട നിരയാണ് കഥ പറച്ചിലിൽ പാലക്കാടിനുള്ളത്. 

 അക്ഷരപ്രയാണം ചിറ്റൂർ ഗവ. കോളജിൽ എത്തിയപ്പോൾ വിദ്യാർഥികൾ അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസ്.
അക്ഷരപ്രയാണം ചിറ്റൂർ ഗവ. കോളജിൽ എത്തിയപ്പോൾ വിദ്യാർഥികൾ അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസ്.

രഥോത്സവം കാണാനായി മലയാളികൾ ഒഴുകിയെത്തുന്ന പാലക്കാട് കഥകളെയും രഥങ്ങളെയും ഓർമിപ്പിക്കുന്ന ‘ഥ’ എന്ന അക്ഷരം ഏറ്റുവാങ്ങിയാണ് ഹോർത്തൂസ് അക്ഷര പ്രയാണം ആരംഭിച്ചത്.

അക്ഷരപ്രയാണം വാണിയംകുളം ടിആർകെ ഹയർ സെക്കൻഡറി സ്കൂളിൽ എത്തിയപ്പോൾ വിദ്യാർഥികൾ അവതരിപ്പിച്ച കാവ്യമാലിക.
അക്ഷരപ്രയാണം വാണിയംകുളം ടിആർകെ ഹയർ സെക്കൻഡറി സ്കൂളിൽ എത്തിയപ്പോൾ വിദ്യാർഥികൾ അവതരിപ്പിച്ച കാവ്യമാലിക.

വാണിയംകുളം ടി ആർകെ ഹയർസെക്കൻഡറി സ്കൂളിന്റെ വാടികയിൽ ‘ഥ’ അക്ഷരമാതൃക സംവിധായകൻ ലാൽ ജോസും വാണിയംകുളം ടിആർകെ ഹയർസെക്കൻഡറി പ്രിൻസിപ്പൽ കെ.രാജീവും ചേർന്നു മലയാള മനോരമ സീനിയർ കോ ഓർഡിനേറ്റിങ് എഡിറ്റർ സുരേഷ് ഹരിഹരനു കൈമാറി ജില്ലയിലെ പ്രയാണം ആരംഭിച്ചു.

 അക്ഷരപ്രയാണം വാണിയംകുളം ടിആർകെ ഹയർ സെക്കൻഡറി സ്കൂളിൽ എത്തിയപ്പോൾ വിദ്യാർഥികൾ അവതരിപ്പിച്ച നൃത്തശിൽപം.
അക്ഷരപ്രയാണം വാണിയംകുളം ടിആർകെ ഹയർ സെക്കൻഡറി സ്കൂളിൽ എത്തിയപ്പോൾ വിദ്യാർഥികൾ അവതരിപ്പിച്ച നൃത്തശിൽപം.

മിന്നൽ മുരളി എന്ന സിനിമയിലൂടെ മലയാള മനസ്സിൽ ഇടം നേടിയ ബാലതാരം വസിഷ്ഠ് ഉമേഷിന്റെ കവിതയോടെയാണു വാടികയിലെ കലാപരിപാടികൾ ആരംഭിച്ചത്. 

അക്ഷരപ്രയാണം ചിറ്റൂർ ഗവ. കോളജിൽ എത്തിയപ്പോൾ വിദ്യാർഥികൾ അവതരിപ്പിച്ച നാടൻപാട്ട്.
അക്ഷരപ്രയാണം ചിറ്റൂർ ഗവ. കോളജിൽ എത്തിയപ്പോൾ വിദ്യാർഥികൾ അവതരിപ്പിച്ച നാടൻപാട്ട്.

എം.വി.നേഹൽ കൃഷ്ണ, ചിന്മയ് നാരായണൻ, പി.എസ്.സൈറ, എം.അനുപമ, പി.നവീന, എൽ.ആർ.അനഘ, എം.എസ്.മേധ, എം.ആർ.പാർവതി, പി.എസ്.അനശ്വര എന്നിവർ ചേർന്നു മലയാള കവിതകൾ കോർത്തിണക്കിയ കാവ്യമാലിക അവതരിപ്പിച്ചു. 

കുട്ടികൾക്കൊപ്പം അധ്യാപകരും പാട്ടുമായി വേദിയിലേക്ക് എത്തിയതോടെ കലാപരിപാടികളും കളറായി. ആർ.ഗായത്രി, വി. നന്ദന , പി.ധനശ്രീ, കെ. ദേവിനന്ദന എന്നിവർ ചേർന്നു നൃത്ത ശിൽപവും അവതരിപ്പിച്ചു. സ്കൂൾ മാനേജർ കെ.വി. സജീവ്, പ്രിൻസിപ്പൽ കെ.രാജീവ് എന്നിവർ പ്രസംഗിച്ചു.

മലയാള ഭാഷ വലിയ വെല്ലുവിളി നേരിടുന്ന കാലത്തു മലയാള ഭാഷയെയും സാഹിത്യത്തെയും തിരിച്ചുപിടിക്കാനുള്ള പ്രയാണമാണു മനോരമ ഹോർത്തൂസ് സാഹിത്യ, സാംസ്കാരികോത്സവത്തിലൂടെ നടത്തുന്നത്. ആറാം ക്ലാസ് മുതലുള്ള വായനാശീലം സിനിമാ മേഖലയിൽ എത്തിയപ്പോൾ ഏറെ സഹായകമായി. ഇരുപത്തിയൊന്നാം വയസ്സിൽ സിനിമയിൽ എത്തിയപ്പോഴേക്കു മലയാള സാഹിത്യത്തിലെ ഒട്ടുമിക്ക ക്ലാസിക്കുകളും വായിച്ചു കഴിഞ്ഞിരുന്നു. വായിക്കുമ്പോൾ ഭാവനാലോകം വികസിക്കും. ഭാഷ മെച്ചപ്പെടും.

English Summary:

Palakkad, Kerala, is a land that breathes stories. Home to acclaimed authors like OV Vijayan, MT Vasudevan Nair, and Mundur Krishnankutty, the region's vibrant culture and captivating history are immortalized in their captivating works.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com