ADVERTISEMENT

‘കൊണ്ടുപോകില്ല ചോരന്മാർ
കൊടുക്കുന്തോറുമേറിടും
മേന്മനൽകും മരിച്ചാലും
വിദ്യതന്നെ മഹാധനം’

ഉള്ളൂർ എസ്.പരമേശ്വരയ്യരുടെ വാക്കുകളാണിവ. ധനം അഥവാ സമ്പത്ത് എന്ന വാക്കിനെ ഓർമിപ്പിക്കുന്ന ‘ധ’ എന്ന അക്ഷരമാണു പാലക്കാട് ഗവ.വിക്ടോറിയ കോളജിൽ നിന്നു ഹോർത്തൂസ് വേദിയിലേക്ക് ഏറ്റുവാങ്ങിയത്. വിദ്യ‌ എന്ന ധനമാണു സ്വീകരിക്കേണ്ടതെന്നു വർഷങ്ങൾക്കു മുൻപേ മലയാളികളെ നവോത്ഥാന നായകർ പഠിപ്പിച്ചു. വിദ്യകൊണ്ടു പ്രബുദ്ധരാകാനാണു ശ്രീനാരായണ ഗുരുവും ജനങ്ങളോടു പറഞ്ഞത്. വിദ്യാധനം സർവധനാൽ പ്രധാനമെന്നു വിദ്യാർഥികളെ വീണ്ടും ഓർമിപ്പിച്ചുകൊണ്ടാണ് അക്ഷരപ്രയാണം ക്യാംപസിലെത്തിയത്.

വിദ്യാധനത്തെ ഓർമിപ്പിക്കുന്ന ‘ധ’ എന്ന അക്ഷരം ഗവ.വിക്ടോറിയ കോളജ് പ്രിൻസിപ്പൽ ഡോ. പി.എം.നജീബിൽ നിന്നു സർക്കുലേഷൻ അസിസ്റ്റന്റ് മാനേജർ പി.സുരേഷ് കുമാർ ഏറ്റുവാങ്ങി.ഗായകൻ പ്രണവം ശശിയുടെ നാടൻപാട്ട് അവതരണത്തോടെയാണു ജില്ലയിലെ അക്ഷരപ്രയാണം സമാപിച്ചത്.

സാഹിത്യോത്സവങ്ങളുടെ നാടായ കേരളത്തിൽ മലയാളത്തിൽ ആദ്യമായി അച്ചടിച്ച ഹോർത്തൂസ് മലബാറിക്കൂസ് എന്ന പുസ്തകത്തെ ഓർമിപ്പിച്ചുകൊണ്ട് മനോരമ നടത്തുന്ന ഹോർത്തൂസ് കലാസാഹിത്യ സാംസ്കാരികോത്സവം വലിയ വിജയമാകുമെന്ന പ്രതീക്ഷയിലാണു മലയാളികൾ. സാഹിത്യകൃതികളെ മനസ്സിലാക്കാനും സാഹിത്യപ്രവർത്തകരെ അടുത്തറിയാനും വിദേശത്തു നിന്നുള്ള എഴുത്തുകാരുടെ അനുഭവങ്ങൾ നേരിട്ടു മനസ്സിലാക്കാനുമുള്ള അവസരമാണിത്.

English Summary:

This article explores a unique anecdote from the life of renowned Malayalam poet Ulloor S. Parameswara Iyer, connecting the letter "ധ" with "dhanam" or wealth at the historic Hortus Stage of Government Victoria College, Palakkad.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com