സ്കൂൾ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 6 പേർക്കു പരുക്ക്
Mail This Article
×
അലനല്ലൂർ∙ കോട്ടോപ്പാടം തിരുവിഴാംകുന്ന് റോഡിൽ സ്കൂൾ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 6 പേർക്കു പരുക്കേറ്റു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ കോട്ടോപ്പാടം സ്കൂളിനു സമീപത്താണ് അപകടം. ആരുടെയും പരുക്കു ഗുരുതരമല്ല. കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി ഹയർ സെക്കൻഡറി സ്കൂൾ ബസ് തിരുവിഴാംകുന്ന് ഭാഗത്തു കുട്ടികളെ ഇറക്കി നിർത്തിയിടാനായി കോട്ടോപ്പാടത്തേക്കു വരുന്നതിനിടെ എതിരെ മണ്ണാർക്കാട് നിന്നു കച്ചേരിപ്പറമ്പിലേക്കു വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്വകാര്യ ബസിലെ യാത്രക്കാരായ കച്ചേരിപ്പറമ്പ് സ്വദേശികളായ സുബൈഹ (34), സാജിദ (42), ഉമ്മർ (52), നിഷാന (23), ഷാനിയ (18), ശബ്ന (19) എന്നിവർക്കാണു പരുക്കേറ്റത്. ഇവർ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം വീട്ടിലേക്കു മടങ്ങി.
English Summary:
A school bus and a private bus collided on the Kottoppadam - Thiruvizhamkunnu Road in Kerala, injuring six passengers. The accident happened near Kottoppadam School, and the injured were treated at a local hospital.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.