ADVERTISEMENT

പാലക്കാട് ∙ ഒട്ടേറെപ്പേർക്ക് കരാറുകാരൻ അനധികൃതമായി ശുദ്ധജലകണക്‌ഷൻ നൽകി സർക്കാരിനു വൻനഷ്ടം വരുത്തിയ സംഭവത്തിൽ കരാറുകാരനെതിരെ നടപടിക്കൊരുങ്ങി ജലഅതേ‍ാറിറ്റി. നടപടിയുടെ ഭാഗമായി കരാറുകാരന്റെ ലൈസൻസ് റദ്ദാക്കുമെന്ന് ജലഅതേ‍ാറിറ്റി അധികൃതർ അറിയിച്ചു. കരാറുകാരന്റെ പ്ലമിങ് ലൈസൻസ് ആദ്യം റദ്ദാക്കും. തുടർന്നാണ് കരാർ ലൈസൻസ് സസ്പെൻഡ് ചെയ്യുക. ഇദ്ദേഹത്തിനെതിരെ നേരത്തെയും ചില ഗുരുതര ആരേ‍ാപണങ്ങളിൽ നടപടിയെടുത്തിരുന്നു. അങ്ങനെയുള്ള വ്യക്തിയെ വീണ്ടും പ്രവൃത്തി ഏൽപ്പിച്ചതിൽ ദുരൂഹതയുണ്ടെന്ന ആരേ‍ാപണവും ഉയർന്നിട്ടുണ്ട്. മരുതറോഡ് പഞ്ചായത്തിലും പാലക്കാട് നഗരസഭാ പരിധിയിലുമായി 200ൽ അധികം അനധികൃത ശുദ്ധജല കണക്‌ഷനുകളാണ് നൽകിയത്. ഇതുവഴി ലക്ഷക്കണക്കിനു രൂപ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. സംഭവം മനേ‍ാരമ റിപ്പേ‍ാർട്ടു ചെയ്തിരുന്നു. 

അതേ‍ാറിറ്റി എക്സി. എൻജിനീയറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കൂടുതൽ കണക്‌ഷനുകൾ അനധികൃതമായി നൽകിയെന്നു കണ്ടെത്തി. കരാറുകാരന്റെ മൊഴിയെടുത്തു. വീടുകളിൽ കൺസ്യൂമർ നമ്പർ, മീറ്റർ നമ്പർ എന്നിവ ഇല്ലാതെ കണക്‌ഷൻ നൽകിയെന്നു കരാറുകാരൻ സമ്മതിച്ചതായി എക്സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു. അതോറിറ്റി അറിയാതെ പൈപ്പ് ലൈൻ അറ്റകുറ്റപ്പണി നടത്തി വൻതുക തട്ടിയെടുത്തതായും കണ്ടെത്തി. നിശ്ചിത ഫീസ് അതോറിറ്റിക്ക് അടച്ചു വേണം അറ്റകുറ്റപ്പണി നടത്താൻ. വകുപ്പിനെ ആവർത്തിച്ചു വഞ്ചിച്ചിട്ടും കരാറുകാരനെതിരെ നിയമ നടപടി സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. കൺസ്യൂമർ നമ്പറും ഇതുവരെ ബില്ലും ലഭിക്കാത്തവർ 15 ദിവസത്തിനുള്ളിൽ ജല അതോറിറ്റിയുമായി ബന്ധപ്പെടണമെന്നു അധികൃതർ അറിയിച്ചു.

English Summary:

A contractor in Palakkad, Kerala faces severe consequences for allegedly providing over 200 illegal drinking water connections. The Water Authority plans to revoke their license and investigate the matter further, aiming to recover the significant financial losses incurred.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com