ADVERTISEMENT

കല്ലടിക്കോട് (പാലക്കാട്) ∙ദേശീയപാതയിൽ കല്ലടിക്കോട് ചുങ്കത്ത് കെഎസ്ആർടിസി ബസിനു പിന്നിൽ സിമന്റ് കയറ്റിയ ലോറി ഇടിച്ച് 25 പേർക്ക് പരുക്ക്. 12 പേർ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിലും 4 പേർ ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. 9 പേർക്ക് പ്രഥമ ചികിത്സ നൽകി വിട്ടു.ഇന്നലെ രാത്രി 12.15 നു പാലക്കാട് നിന്നു കോഴിക്കോട്ടേക്കു പോവുകയായിരുന്ന ബസിനു പിന്നിൽ അതേദിശയിൽ വരികയായിരുന്ന ലോറി ഇടിച്ചാണ് അപകടം.

ആളെയിറക്കാൻ നിർത്തിയതായിരുന്നു ബസ്. ഇടിയുടെ ആഘാതത്തിൽ ബസിനുള്ളിലെ കമ്പികളിൽ ഇടിച്ചാണ് കൂടുതൽ ആളുകൾക്കും പരുക്കേറ്റത്.ലോറിയുടെ വേഗം കുറവായിരുന്നതിനാൽ വലിയ അപകടം ഒഴിവായി. ഓടിക്കൂടിയ നാട്ടുകാരും കല്ലടിക്കോട് പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

English Summary:

A KSRTC bus was rear-ended by a cement lorry at the Kalladikode checkpoint, injuring 25 people. Thanks to the prompt actions of local residents and police, a larger catastrophe was avoided. Many received treatment at nearby hospitals.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com