ADVERTISEMENT

പാലക്കാട് ∙ കണ്ണാടി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലായി ഇന്നലെ എൽഡിഎഫ് സ്ഥാനാർഥി ഡോ. പി.സരിൻ പര്യടനം നടത്തി.രാവിലെ വടപ്പറമ്പിൽ നിന്ന് ആരംഭിച്ച പര്യടനം കാളിമടപ്പറമ്പ്, കൊടക്കാട്, മണലൂർ, വടക്കുമുറി, ഞായറാഴ്ചക്കാവ്, ഇന്തക്കാട് എന്നിങ്ങനെ കണ്ണാടിയുടെ നാട്ടുതുടിപ്പുകളോടു രാഷ്ട്രീയം സംവദിച്ചു ചാത്തൻകുളങ്ങരപ്പറമ്പിൽ സമാപിച്ചു.സ്വീകരണ കേന്ദ്രത്തിലെത്തിയ മെഡിക്കൽ വിദ്യാർഥികൾ ആവേശകരമായി വരവേറ്റു. കുരുന്നുകൾ, തങ്ങൾ വരച്ച സ്ഥാനാർഥിയുടെ ചിത്രങ്ങൾ നൽകിയും കർഷക ജനത കതിർക്കൂടു നൽകിയും വരവേറ്റു.

ഇത്തവണ ഇടതുപക്ഷത്തിന് അനുകൂലമായ കാറ്റ് പാലക്കാട്ടു വീശുന്നുണ്ടെന്നു സ്വീകരണ കേന്ദ്രത്തിലെ ജനക്കൂട്ടത്തെ സാക്ഷിയാക്കി ഡോ. പി.സരിൻ പറഞ്ഞു.ഓരോ കേന്ദ്രത്തിലും നൽകിയ സ്വീകരണത്തിൽ നൂറുകണക്കിനുപേരാണ് ആവേശകരമായി വരവേറ്റത്.അമ്മമാരും തൊഴിലാളികളുമുൾപ്പെടെ വയൽവരമ്പിലും നാട്ടുവഴികളിലും വീട്ടുമുറ്റത്തും കാത്തുനിന്നവരോടെല്ലാം വോട്ടഭ്യർഥിച്ചാണു സ്ഥാനാർഥി മടങ്ങിയത്.

English Summary:

Dr. P. Sarin, the LDF candidate, conducted a significant political tour across Palakkad. Beginning from Vadaparamp and concluding at Chatankulangaraparamp, the tour saw enthusiastic receptions from locals, highlighting a strong left-wing presence. The event was marked by vibrant interactions with voters, including farmers, mothers, and workers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com