ADVERTISEMENT

പാലക്കാട് ∙ തിരുനെല്ലായിയിൽ ലോറിക്കടിയിൽ 65 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പൊലീസ്. രണ്ടുപേർ അറസ്റ്റിലായി. തിരുനെല്ലായി സ്വദേശികളായ രതീഷ് എന്ന കുട്ടൻ (49), പോൾസൺ (50) എന്നിവരെയാണു പാലക്കാട് ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുനെല്ലായി പുഴയോരത്ത് ഷെഡ് കെട്ടി താമസിക്കുന്ന രാജാമണിയെ (65) ആണ് വെള്ളിയാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.തലേദിവസം രാത്രി രാജാമണിയും അറസ്റ്റിലായ ബന്ധു രതീഷും സുഹൃത്തായ പോൾസണും തമ്മിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ മർദനമേറ്റാണ് രാജാമണി മരിച്ചതെന്നാണു കണ്ടെത്തൽ. ഇയാളുടെ വാരിയെല്ലുകൾ പൊട്ടിയിരുന്നു. 

അടിപിടിക്കിടെ രാജാമണി കയ്യിലുണ്ടായിരുന്ന കൊടുവാൾ കൊണ്ട് പോൾസണെ വെട്ടിപ്പരുക്കേൽപിച്ചിരുന്നു. തുടർന്ന് ഇയാൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട രതീഷിനെ, അന്വേഷണത്തിനിടെ പൊലീസ് അറസ്റ്റ് ചെയ്തു ചോദ്യംചെയ്തതോടെയാണ് പോൾസന്റെ പങ്ക് വ്യക്തമായത്. ഇതോടെ ഇയാളെയും അറസ്റ്റ് ചെയ്തു. ടൗൺ സൗത്ത് ഇൻസ്പെക്ടർ ആദംഖാന്റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളുമായി പൊലീസ് സംഭവ സ്ഥലത്ത് തെളിവെടുപ്പു നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

English Summary:

A 65-year-old man named Rajamani was found dead in Thirunellai, Palakkad. Police investigation revealed that he was murdered during a drunken brawl. Two individuals, Ratheesh and Paulson, have been arrested in connection with the homicide.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com