ADVERTISEMENT

ലക്കിടി ∙ വനപ്രദേശങ്ങളിലായി കണ്ടുവരുന്ന വലിയ നിശാശലഭം പുന്തോട്ടത്തിൽ വിരുന്നുകാരനായെത്തി. ലക്കിടി കൂട്ടുപാത കുന്നുംപുറം വീട്ടിൽ  നാരായണന്‍കുട്ടിയുടെ വീട്ടിലാണ് അറ്റ്ലസ് ശലഭം എന്ന പേരില്‍ അറിയപ്പെടുന്ന നിശാശലഭത്തെ കണ്ടെത്തിയത്. കൈപ്പത്തിയെക്കാൾ വലിപ്പമുണ്ട്. 

ചിറകുകളുടെ വിസ്താരത്തിൽ ലോകത്തിലെ ഏറ്റവും വലിയ നിശാശലഭമായാണു കണക്കാക്കുന്നത്. ചിറകുകൾക്കു പിന്നിലായി പാമ്പിന്റെ തലയുടെ രൂപമുള്ളതിനാൽ നാഗശലഭം എന്ന പേരിലും അറിയപ്പെടുന്നു.  പാമ്പിന്റെ  കണ്ണുകളുടെതു പോലെ കറുത്ത പൊട്ടുകള്‍ ശത്രുക്കളിൽ നിന്നു  രക്ഷനേടാൻ ഇവയെ സഹായിക്കുന്നു. തല മുതല്‍ വാലു വരെ  6 ഇഞ്ച് വലുപ്പം ഉണ്ട്.

English Summary:

A rare and magnificent Atlas moth, known for its large wingspan and snake-like wing patterns, was recently sighted in a garden in Lakkidi, Kerala, India. This unexpected visitor captivated onlookers with its beauty and size.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com