ADVERTISEMENT

അഗളി ∙ മഴയിൽ ചിറ്റൂർ-ഷോളയൂർ റോഡിൽ മണ്ണിടിച്ചിൽ; ഗതാഗതം പ്രതിസന്ധിയിൽ. കഴിഞ്ഞ ദിവസത്തെ മഴയിൽ മിനർവയ്ക്കും പെട്ടിക്കല്ലിനും ഇടയിൽ ഒട്ടേറെ സ്ഥലത്തു മണ്ണിടിഞ്ഞു റോഡിൽ വീണു. പലയിടത്തും ബസ് ഉൾപ്പെടെ വലിയ വാഹനങ്ങളുടെ യാത്ര ബുദ്ധിമുട്ടായി. മണ്ണു വീണുണ്ടായ ചെളിയിൽ തെന്നി ഇരുചക്ര വാഹനവും കാറും അപകടത്തിൽപെട്ടു.

ചിറ്റൂർ-ഷോളയൂർ റോഡിൽ മിനർവയ്ക്കടുത്തു വശങ്ങൾ ഇടിഞ്ഞ സ്ഥലത്തുകൂടി കടന്നു പോകുന്ന സ്വകാര്യ ബസ്.
ചിറ്റൂർ-ഷോളയൂർ റോഡിൽ മിനർവയ്ക്കടുത്തു വശങ്ങൾ ഇടിഞ്ഞ സ്ഥലത്തുകൂടി കടന്നു പോകുന്ന സ്വകാര്യ ബസ്.

വയലൂരിൽ രാത്രി നിർത്തിയിട്ടു രാവിലെ പുറപ്പെടുന്ന സ്വകാര്യ ബസ് ഇന്നലെ കടന്നുപോരാൻ ഏറെ ബുദ്ധിമുട്ടി. യാത്രക്കാരനായിരുന്ന ബ്ലോക്ക് പഞ്ചായത്ത് അംഗം ജി.ഷാജു ഉടൻ മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതിനെ തുടർന്നു മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു റോഡിലെ തടസ്സങ്ങൾ നീക്കി. പ്രവൃത്തി ഇന്നും തുടരും. 6 വർഷം മുൻപു മരാമത്ത് വകുപ്പാണ് 10 കോടി രൂപ ചെലവിൽ റോഡ് നവീകരിച്ചത്.

പ്രദേശത്തെ മണ്ണിന്റെ ഘടനയ്ക്കനുസരിച്ചല്ല റോഡ് നിർമാണമെന്ന് അന്നേ പരാതി ഉയർന്നിരുന്നു. റോഡിന്റെ ഉപരിതലം പലയിടത്തും താഴ്ന്നും വിണ്ടുകീറിയുമാണ്. അരികുകളിലെ 10 അടിയോളം ഉയരമുള്ള മൺതിട്ടകൾ ചെറിയ മഴയിൽ പോലും ഇടിഞ്ഞുവീഴുന്നുണ്ട്. ഇതു തടയാൻ പാർശ്വ സംരക്ഷണ ഭിത്തി നിർമിക്കുകയോ കയർ ഭൂവസ്ത്രം ഉപയോഗപ്പെടുത്തുകയോ ചെയ്യണമെന്ന് ജി.ഷാജു ആവശ്യപ്പെട്ടു.

English Summary:

The Chittoor-Sholayur road near Agali has been severely affected by landslides following heavy rain. Debris from multiple landslides between Minarva and Pettikkal is obstructing traffic, particularly for large vehicles. Two-wheelers and cars face hazardous conditions due to mud and slush.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com