ADVERTISEMENT

വാളയാർ ∙ സിബിഎസ്ഇ സ്കൂൾ സംസ്ഥാന കലോത്സവത്തിനു ഇന്നു പാലക്കാട് തുടക്കം. കോഴിപ്പാറ അഹല്യ ക്യാംപസിലെ അഹല്യ പബ്ലിക് സ്കൂളിൽ 35 വേദികളിലായി 4 കാറ്റഗറികളിലായി 140 ഇനങ്ങളിലാണു ആദ്യ ദിവസം നടക്കുക. സംസ്ഥാനത്തെ 750 സ്കൂളുകളിൽ നിന്നായി എണ്ണായിരത്തിലേറെ കലാപ്രതിഭകളാണു 3 ദിവസങ്ങളിലായി നടക്കുന്ന കൗമാര കലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്. ഇന്നു രാവിലെ 9നു മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പിൽ എംപി, എ.പ്രഭാകരൻ എംഎൽഎ, നടി വിൻസി അലോഷ്യസ് തുടങ്ങിയവർ പങ്കെടുക്കും. അഹല്യ ക്യാംപസിൽ കലാമാമാങ്കത്തെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. 

വിദ്യാർഥികൾക്കൊപ്പം രക്ഷിതാക്കളും അധ്യാപകരും പരിശീലകരും ഉൾപ്പെടെ പന്ത്രണ്ടായിരത്തോളം പേരാണ് കലാസാസ്കാരിക സംഗമത്തിൽ പങ്കുചേരുക. പൊതുജനങ്ങളും കാണികളായെത്തും.കലോത്സവത്തിൽ വന്നു പോകുന്നവർക്ക് ഓട്ടോറിക്ഷകളും കെഎസ്ആർടിസി ഉൾപ്പെടെയുള്ള ബസ് സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്.  നഗരത്തിലെ പ്രധാന ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളും കലാപ്രതിഭകളെ വരവേൽക്കാനും വഴിയൊരുക്കാനും അഹല്യ എജ്യുക്കേഷൻ ഗ്രൂപ്പ് ഹെൽപ് ഡെസ്ക് ഒരുക്കിയിട്ടുണ്ട്. കലോത്സവത്തിന്റെ വിളംബര ജാഥ ഇന്നലെ സമാപിച്ചു.  

ഇക്കുറി  മത്സരച്ചൂട് കുറച്ചു വിദ്യാർഥികളുടെ മാനസിക പിരിമുറുക്കം ഒഴിവാക്കാൻ കുതിര സവാരി, സർക്കസ്, മാജിക്, പ്ലാനറ്റേറിയം ഷോ, റോബട്ടിക് എക്സിബിഷൻ, എക്സ്പോ സ്റ്റാളുകൾ, കരിയർ കൗൺസലിങ് സ്റ്റാളുകൾ, മ്യൂസിക് ബാൻഡ്, ഭക്ഷണശാലകൾ തുടങ്ങിയവയും കലോത്സവ നഗരിയിൽ ഒരുക്കിയിട്ടുണ്ട്. ക്യാംപസിനുള്ളിൽ മുഴുനീള യാത്രാസൗകര്യത്തിനായി ഇ–ഓട്ടോറിക്ഷകളും സജ്ജീകരിച്ചിട്ടുണ്ട്. കോൺഫെഡറേഷൻ ഓഫ് കേരള സഹോദയ കോംപ്ലക്സ് സംഘടിപ്പിക്കുന്ന കലോത്സവം 10നു സമാപിക്കും. 10നു വൈകിട്ട് 6നു മന്ത്രി ആർ.ബിന്ദു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

കലോത്സവം കളറാക്കാൻ മനോരമയും
∙ഇന്നു മുതൽ 10 വരെ അഹല്യ ക്യാംപസിൽ നടക്കുന്ന അഖില കേരള സിബിഎസ്‌സി കലോത്സവത്തിനെത്തുന്നവർക്കായി മലയാള മനോരമ ‘കളർഫുൾ’ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. അഹല്യ പബ്ലിക് സ്കൂളിനു സമീപത്തെ പ്രധാന വേദിക്കു സമീപം മലയാള മനോരമ പവിലിയൻ കേന്ദ്രീകരിച്ചാണു മത്സരങ്ങൾ. ‘ഇത് നിങ്ങളാണോ’, ‘വിസിറ്റ് ആൻഡ് വിൻ’, ‘ഫോട്ടോ അടിക്കുറിപ്പ് മത്സരങ്ങളാണുണ്ടാവുക.
വിസിറ്റ് ആൻഡ് വിൻ
മലയാള മനോരമ സ്റ്റാൾ സന്ദർശിച്ച് അവിടെ നിന്നു കിട്ടുന്ന കൂപ്പൺ പൂരിപ്പിച്ച് ഓരോ മണിക്കൂറിലും വിജയിയാകുന്നവർക്കു ക്യൂട്ടി സോപ്പ് നൽകുന്ന ‘ക്യൂട്ടി ബ്യൂട്ടി കിറ്റ്’ സമ്മാനം.
ഇതു നിങ്ങളാണോ?
കലോത്സവ വേദിയിൽ നിന്നു മലയാള മനോരമ ഫൊട്ടോഗ്രഫർമാർ എടുക്കുന്ന ചിത്രത്തിൽ പ്രത്യേകം അടയാളപ്പെടുത്തിയ ആൾ നിങ്ങളാണെങ്കിൽ നിങ്ങൾക്ക് സ്കൂൾ ബാഗ് സമ്മാനം.
ഫോട്ടോ അടിക്കുറിപ്പ് മത്സരം
∙കലോത്സവ വേദിയിൽ നിന്നു മലയാള മനോരമ ഫൊട്ടോഗ്രഫർമാർ എടുക്കുന്ന ചിത്രത്തിനു രസകരമായ അടിക്കുറിപ്പ് എഴുതുന്നവരിലെ വിജയിക്ക് സ്കൂൾ ബാഗ് സമ്മാനം.

English Summary:

Get ready for the grand CBSE School State Kalolsavam 2023 in Palakkad! Over 8000 students will compete in various art forms at Ahilya Public School. Experience the energy and talent of Kerala's youth in this three-day cultural extravaganza.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com