ADVERTISEMENT

മണ്ണാർക്കാട് ∙ തെങ്കര സർക്കാർ ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ ബ്ലോക്കിന് ചുറ്റുമതിലില്ല; സ്കൂൾ വളപ്പിലും പരിസരത്തും തെരുവുനായ ശല്യം രൂക്ഷം. കഴിഞ്ഞ ദിവസം സ്കൂൾ വിദ്യാർഥിക്കു തെരുവുനായ കടിച്ചു പരുക്കേറ്റിരുന്നു. സ്കൂളിനു മുൻപിലെ ബസ് സ്റ്റോപ്പിലും സ്കൂൾ വരാന്തകളിലും തെരുവുനായ്ക്കളുടെ കൂട്ടമാണ്. സ്കൂളിന്റെ പഴയ ബ്ലോക്കിനു ചുറ്റുമതിൽ ഉണ്ട്. പുതിയ ബ്ലോക്കിന് ചുറ്റുമതിലില്ലാത്തതിനാൽ തെരുവുനായ്ക്കൾ സ്കൂൾ വരാന്തയിലുൾപ്പെടെ അലഞ്ഞു നടക്കുകയാണ്. പുറത്തിറങ്ങുന്ന കുട്ടികൾക്കു നേരെ നായ്ക്കൾ പാഞ്ഞ് അടുക്കുന്നത് പതിവാണ്.

കഴിഞ്ഞ ദിവസം ശുചിമുറിയിൽ പോയി മടങ്ങുന്ന കുട്ടിക്കാണ് കടിയേറ്റത്. പുതിയ ബ്ലോക്കിനു ചുറ്റുമതിൽ നിർമിച്ചു തെരുവുനായ്ക്കളുടെ ശല്യം നിയന്ത്രിക്കണമെന്നാണു രക്ഷിതാക്കൾ ആവശ്യപ്പെടുന്നത്. സ്കൂളിൽ മാത്രമല്ല പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണ്. ഇവയെ നിയന്ത്രിക്കാൻ പഞ്ചായത്ത് അധികൃതരുടെ ഭാഗത്തു നിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നു നാട്ടുകാർക്ക് പരാതിയുണ്ട്.  കുട്ടികൾക്കു വിദ്യാലയങ്ങളിൽ പോകാനും മുതിർന്നവർക്കു പുറത്തിറങ്ങാനും ഭീതിയാണ്. വളർത്തുമൃഗങ്ങളെ പുറത്തു വിടാനും പറ്റാത്ത സാഹചര്യമുണ്ട്.

English Summary:

Stray dogs are posing a serious threat to the safety of students at Thenkara Government Higher Secondary School in Mannarkkad, Kerala. The lack of a compound wall in the new school block allows dogs to roam freely, even attacking students.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com