ADVERTISEMENT

ഊട്ടി ∙ വൈദ്യുതി നിലച്ച നിലയിൽ കോത്തഗിരി സർക്കാർ ആശുപത്രിയിൽ രാത്രി ചികിത്സയ്ക്ക് ടോർച്ച്, മൊബൈൽ ടോർച്ച് വെളിച്ചം. കോത്തഗിരിക്ക് സമീപമുള്ള ഇടുക്കൊരൈ ഗ്രാമത്തിലെ കൂലിത്തൊഴിലാളികളുടെ മൂന്നു വയസ്സുള്ള മകൾക്കാണ് ഡോക്ടർമാർ ടോർച്ചിന്റെ വെളിച്ചത്തിൽ ചികിത്സ നൽകിയത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പനി കൂടി അപസ്മാരം വന്ന കുട്ടിയെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 

വൈദ്യുതി നിലച്ച സമയത്തായിരുന്നു ഇത്. ജനറേറ്റർ പ്രവർത്തിപ്പിക്കാൻ വൈകിയതിനാൽ ടോർച്ചിന്റെ വെളിച്ചത്തിൽ ഡോക്ടർമാർ അടിയന്തിര ചികിത്സ നൽകുകയായിരുന്നു. കുട്ടിയെ വിദഗ്ധചികിത്സയ്ക്കായി പിന്നീട് ഊട്ടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. രണ്ടു മാസം മുൻപാണ് ആശുപത്രിയുടെ നവീകരണം കഴിഞ്ഞ് പുതിയ ഉപകരണങ്ങൾ വാങ്ങിയത്.

English Summary:

A power outage at Kotagiri Government Hospital forced doctors to treat a sick child using torchlight, highlighting the vulnerability of rural healthcare systems in India.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com