ADVERTISEMENT

കുഴൽമന്ദം ∙ ഉപജില്ലാ കലോത്സവത്തിന് കുഴൽമന്ദം സിഎ ഹയർ സെക്കൻഡറി സ്കൂളിൽ തിരിതെളിഞ്ഞു. ഇന്നലെ വൈകിട്ടു നടന്ന ചടങ്ങ് ജില്ലാ വിദ്യാഭ്യാസ ഓഫിസർ ഉഷ മാനാട്ട് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ജനറൽ കൺവീനർ എം.കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.പി.ബി.അഞ്ജു മുഖ്യാതിഥിയായി. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ കെ.വിക്ടർ ഡേവിഡ്, അധ്യാപക സംഘടനാ പ്രതിനിധികളായ വി.ഷാജു, ഇ.ബി.ബിജിൻ, പ്രിൻസിപ്പൽ ഫോറം പ്രതിനിധി അനിത, എച്ച്എം ഫോറം കൺവീനർ വി.കൃഷ്ണനന്ദൻ, കുഴൽമന്ദം പൊലീസ് എസ്എച്ച്ഒ മനോജ് കെ.ഗോപി, ബിആർസി ട്രെയ്നർ ഡോ.എസ്.ജെഷി,  യുജെബിഎസ് സ്കൂൾ പിടിഎ പ്രസിഡന്റ് ശ്രീലത, എസ്എംസി വൈസ്  ചെയർമാൻ കെ.കെ.ജയകൃഷ്ണൻ, എൽ.തോമസ്, മണികണ്ഠൻ, ചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി എസ്.അശ്വതി, സ്കൂൾ ചെയർപഴ്സൻ എം.ആര്യ, സമിതി ജനറൽ ജോയിന്റ് കൺവീനർ സുനന്ദ എസ്.നായർ, അമൽരാജ് മോഹൻ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന കായികമേളകളിൽ പങ്കെടുത്ത സിഎ ഹയർ സെക്കൻഡറി സ്കൂളിലെ കായികതാരങ്ങളെ അനുമോദിച്ചു. 

സംസ്ഥാന ഇൻക്ലൂസീവ് കായികമേളയിൽ 100 മീറ്റർ ഓട്ടത്തിൽ സ്വർണമെഡൽ നേടിയ മിഫ്ര, വെള്ളിമെഡൽ നേടിയ ആൽബിൻ, സംസ്ഥാന സ്കൂൾ കായികമേളയിൽ  ജൂനിയർ ആൺകുട്ടികളുടെ 4x100 മീറ്റർ റിലേയിൽ വെള്ളിമെഡൽ നേടിയ സിനിൽ, ബെയ്സ്ബോളിൽ സിൽവർ നേടിയ ജ്യോതിക, സബ് ജൂനിയർ കബഡി മത്സരത്തിൽ സ്വർണമെഡൽ നേടിയ ഹൃദ്യ എന്നിവരെയാണ് എസ്എച്ച്ഒ മനോജ് കെ.ഗോപി, ജില്ലാ വിദ്യാഭ്യാസ ഓഫിസർ ഉഷാ മാനാട്ട്, പി.ബി.അഞ്ജു, സ്കൂൾ യൂണിയൻ ചെയർമാൻ എം.ആര്യ എന്നിവർ  ആദരിച്ചത്. തുടർന്ന് ഗ്രാമം യുജെബിഎസിലെ കുട്ടികളുടെ അമ്മമാരുടെ തിരുവാതിരക്കളിയുമുണ്ടായി.

English Summary:

CA Higher Secondary School hosted a successful sub-district school arts festival. The event, inaugurated by District Education Officer Usha Manat, showcased diverse talents and recognized student achievements in sports and arts.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com