പാലക്കാട് ജില്ലയിൽ ഇന്ന് (15-11-2024); അറിയാൻ, ഓർക്കാൻ
Mail This Article
അധ്യാപക ഒഴിവ്
തത്തമംഗലം ∙ ഗവ. എസ്എംഎച്ച് സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിസ്റ്ററി (സീനിയർ) തസ്തികയിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 18നു രാവിലെ 10നു സ്കൂളിൽ നടക്കും.
സംസ്ഥാന പാര ഗെയിംസ്: ജില്ലാ ടീമിലേക്ക് അപേക്ഷിക്കാം
പാലക്കാട് ∙ തിരുവനന്തപുരത്ത് ഈ മാസം 26, 27 തീയതികളിൽ നടക്കുന്ന സംസ്ഥാന പാര ഗെയിംസ്, പാര അത്‌ലറ്റിക്സ്, പവർ ലിഫ്റ്റിങ്, ബാഡ്മിന്റൻ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള ജില്ലാ ടീമിനെ തിരഞ്ഞെടുക്കുന്നു. സബ് ജൂനിയർ (അണ്ടർ17), ജൂനിയർ (അണ്ടർ–19), സീനിയർ എന്നീ വിഭാഗങ്ങളിലായിരിക്കും മത്സരം. 40 ശതമാനത്തിനു മുകളിൽ ശാരീരിക പരിമിതിയുള്ള എല്ലാ വിഭാഗത്തിലുള്ളവർക്കും പങ്കെടുക്കാം. 9447323709.
ഓറിയന്റേഷൻ ക്ലാസ്
തിരുവേഗപ്പുറ ∙ സ്കോള്‍ കേരള മുഖേന ഹയർ സെക്കന്‍ഡറി പ്രൈവറ്റ് റജിസ്ട്രേഷൻ നേടിയ ഗവ. ജനത ഹയർ സെക്കന്‍ഡറി സ്കൂൾ നടുവട്ടം പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ട ഒന്നാം വർഷ വിദ്യാർഥികളുടെ നിരന്തര മൂല്യനിർണയത്തിന്റെ ഭാഗമായുള്ള ഓറിയന്റേഷൻ ക്ലാസ് നാളെ രാവിലെ 10ന് സ്കൂളിൽ നടത്തും.
കുലുക്കല്ലൂര്‍ ∙ സ്കോള്‍ കേരള മുഖേന ചുണ്ടമ്പറ്റ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പരീക്ഷാ കേന്ദ്രമായി ലഭിച്ച 2024 - 25 ബാച്ചിലെ ഒന്നാം വര്‍ഷ ഓപ്പണ്‍ പ്രൈവറ്റ് റജിസ്ട്രേഷന്‍ വിദ്യാര്‍ഥികള്‍ക്കുള്ള നിരന്തര മൂല്യ നിര്‍ണയത്തിന്റെ ഭാഗമായുള്ള ഓറിയന്റേഷന്‍ ക്ലാസ് 23ന് രാവിലെ പത്തിന് സ്കൂളില്‍ നടത്തും.
ആലത്തൂർ∙ പോഷകസമൃദ്ധി മിഷൻ പദ്ധതിയോടനുബന്ധിച്ച് പച്ചക്കറി തൈകൾ, ജൈവവളങ്ങൾ, കുമ്മായം, ജൈവകീടനാശിനി എന്നിവ അടങ്ങിയ കിറ്റുകൾ കർഷകർക്ക് നൽകും. 800 രൂപ വിലവരുന്ന കിറ്റുകൾ 300 രൂപയ്ക്കാണ് കർഷകർക്കു നൽകുന്നത്. 500 രൂപ സബ്സിഡിയാണ്. ആവശ്യമുള്ളവർ കൃഷിഭവനുമായി ബന്ധപ്പെടണം.
അന്നാഭിഷേക ഉത്സവം ഇന്ന്
പെരുവെമ്പ് ∙ കിഴക്കേത്തറ സമാജം വെട്ടുകാട് മഹാദേവക്ഷേത്രത്തിലെ അന്നാഭിഷേക ഉത്സവം ഇന്ന് ആഘോഷിക്കും. പുലർച്ചെ അഞ്ചരയ്ക്ക് ഗണപതിഹോമത്തോടെ തുടക്കമാകും. രാവിലെ 9.30നു രുദ്രാഭിഷേകവും വൈകിട്ട് 6.30ന് ഇരട്ട നാഗസ്വര കച്ചേരിയും തുടർന്നു ദീപാരാധനയും ഉണ്ടാകും.
തിമിര ശസ്ത്രക്രിയാ ക്യാംപ് 17ന്
പട്ടാമ്പി ∙ ചേംബർ ഓഫ് കൊമേഴ്സും കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയും ചേർന്ന് നടത്തുന്ന സൗജന്യ നേത്ര തിമിര ശസ്ത്രക്രിയ ക്യാംപ് 17ന് രാവിലെ 8 മുതൽ 12.30 വരെ ചേംബർ ഹൗസിൽ നടക്കുമെന്ന് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് കെ. പി. കമാൽ അറിയിച്ചു. 9747213900 .
ജലവിതരണം മുടങ്ങും
കുലുക്കല്ലൂര്‍ ∙ കേരള വാട്ടർ അതോറിറ്റി പട്ടാമ്പി സെക്‌ഷനു കീഴിലെ കുലുക്കല്ലൂർ പഞ്ചായത്തിലെ വാട്ടർ അതോറിറ്റിയുടെ മെയിൻ പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്നു മുതല്‍ അഞ്ചു ദിവസം കുലുക്കല്ലൂർ പഞ്ചായത്ത് പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങുമെന്ന് ജല അതോറിറ്റി പട്ടാമ്പി സെക്‌ഷൻ അസിസ്റ്റന്റ് എൻജിനീയര്‍ അറിയിച്ചു.
ഗതാഗത നിയന്ത്രണം ഇന്നു മുതൽ
ചെർപ്പുളശ്ശേരി ∙ മാരായമംഗലം സ്കൂൾ–എഴുവന്തല റോഡ്, കാളങ്ങുന്ന്–വില്ലത്ത് സ്കൂൾ–കുലുക്കല്ലൂർ റെയിൽവേ സ്റ്റേഷൻ റോഡ് നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്നു മുതൽ മൂന്നു ദിവസത്തേക്ക് റോഡ് പൂർണമായി അടയ്ക്കുമെന്ന് പിഡബ്ല്യുഡി അധികൃതർ അറിയിച്ചു.