ADVERTISEMENT

പാലക്കാട് ∙ പിണറായി സർക്കാരിന്റെ നെറികെട്ട ഭരണത്തിനെതിരെ സിപിഎമ്മിലെ നല്ല സഖാക്കൾ യുഡിഎഫിനു വോട്ടു ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അത് യുഡിഎഫിനെ ജയിപ്പിക്കാൻ വേണ്ടി മാത്രമല്ല, സിപിഎം നശിക്കാതിരിക്കാനാണ് അവർ അതു ചെയ്യുക. പ്രതിപക്ഷ നേതാവും ഉപനേതാവും നേതൃത്വം നൽകിയ യുഡിഎഫ് റോഡ് ഷോയുടെ പൊതുസമ്മേളനം മേപ്പറമ്പിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽഡിഎഫ് കൺവീനറായിരുന്ന സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജൻ ഈ ഭരണം മടുത്തുവെന്നു പറഞ്ഞു. ഒരു രംഗത്തും സർക്കാരിന്റെ സാന്നിധ്യം കാണുന്നില്ല. 

വർഗീയവാദം മുഴക്കി ആളുകളെ ഭിന്നിപ്പിക്കുകയാണു കേന്ദ്ര സർക്കാർ. മുനമ്പം വഖഫ് വിഷയത്തിൽ വർഗീയത ആളിക്കത്തിക്കാൻ സംസ്ഥാന സർക്കാർ ബിജെപിക്ക് അവസരമുണ്ടാക്കിക്കൊടുക്കുന്നു. സിപിഎം – ബിജെപി അവിശുദ്ധ കൂട്ടുകെട്ടിനെതിരെ മതനിരപേക്ഷ കേരളത്തിന്റെ ഉശിരുള്ള പ്രതികരണമായിരിക്കും തിരഞ്ഞെടുപ്പു ഫലം. രാഹുലിന്റെ ഭൂരിപക്ഷം പതിനായിരം കടക്കും.  2021ലെ തിരഞ്ഞെടുപ്പിൽ ഇതിലും വലിയ മല ഇറങ്ങിവന്നിട്ടും ഷാഫി പറമ്പിൽ കുലുങ്ങിയിട്ടില്ലെന്നു പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറ​ഞ്ഞു. വി.കെ.ശ്രീകണ്ഠൻ എംപി അധ്യക്ഷത വഹിച്ചു. 

ഷാഫി പറമ്പിൽ എംപി, എംഎൽഎമാരായ പി.സി.വിഷ്ണുനാഥ്, എൻ.ഷംസുദ്ദീൻ, യുഡിഎഫ് ജില്ലാ ചെയർമാൻ മരയ്ക്കാർ മാരായമംഗലം, കെപിസിസി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ, സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് എന്നിവർ പ്രസംഗിച്ചു. കനത്തമഴയിലും ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ മേഴ്സി കോളജ് ജംക്‌ഷനിൽ നിന്ന് ആരംഭിച്ച റേ‍ാഡ് ഷേ‍ായിലുണ്ടായ വൻ ജനപങ്കാളിത്തം യുഡിഎഫ് വിജയം ഉറപ്പിക്കുന്നതാണെന്ന് നേതാക്കൾ അവകാശപ്പെട്ടു.

English Summary:

In a bold claim, Opposition Leader V.D. Satheesan predicts CPM members will vote against their own party in the upcoming Kerala elections, disillusioned by the Pinarayi government. This statement, coupled with criticism from within the CPM, paints a picture of potential discontent within the ruling party.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com