ADVERTISEMENT

ഊട്ടി∙ മുതുമല കടുവ സങ്കേത കേന്ദ്രത്തിൽ വന്യമൃഗങ്ങളെ ശല്യം ചെയ്ത വിനോദ സഞ്ചാരികളിൽ നിന്നും പിഴ ഈടാക്കി. തെപ്പക്കാടിന് സമീപം ആന്ധ്രയിൽ നിന്നെത്തിയ വിനോദസഞ്ചാരികളാണ് വാഹനം നിർത്തി മാനുകളെ ശല്യം ചെയ്തത്. വാഹനത്തിൽ നിന്ന് ഒരാൾ ഇറങ്ങി മാൻകൂട്ടത്തിന്റെ നേർക്ക് ഓടുന്നതും മാനുകൾ ഭയന്ന് പായുന്നതും ഇവരുടെ വാഹനത്തിന് പുറകിലുള്ള വാഹനത്തിലെ യാത്രക്കാർ വിഡിയോവിൽ പിടിക്കുകയുമായിരുന്നു. തുടർന്ന് വിവരം അറിഞ്ഞ വനംവകുപ്പ് വിനോദസഞ്ചാരികളിൽ നിന്നു 15,000 രൂപ പിഴ ഈടാക്കി, താക്കീതോടുകൂടി വിട്ടയച്ചു.

English Summary:

In a disappointing display of disrespect for wildlife, a group of tourists from Andhra Pradesh were recently fined for harassing deer at the Mudumalai Tiger Reserve. The incident, which took place near Theppakadu, serves as a stark reminder of the importance of responsible tourism and the need to protect our precious wildlife.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com