ADVERTISEMENT

പാലക്കാട് ∙ ഏറെക്കാലമായി തകർന്നു കിടന്നിരുന്ന പേഴുങ്കര ബൈപാസ് ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കി. ഒപ്പം പഴയ കൽപാത്തി പാലം–ജൈനിമേട് ഇഎസ്ഐ ആശുപത്രി ബൈപാസും കുഴികൾ നികത്തി അപകടരഹിതമാക്കി. ഈ രണ്ട് റോഡുകളുടെ തകർച്ച സംബന്ധിച്ച് റെയിൽവേക്ക് ഒട്ടേറെ പരാതികൾ നൽകിയിരുന്നു.റോഡിലെ അപകടാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട്  വി.കെ.ശ്രീകണ്ഠൻ എംപി ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക് കത്തു നൽകിയിരുന്നു.

കാവിൽപാട് റെയിൽവേ ഗേറ്റ് സ്ഥിരമായി അടച്ചതിനു പകരം റെയിൽവേ നിർമിച്ചതാണ് ഈ രണ്ട് റോഡുകളും. പതിവ് അറ്റകുറ്റപ്പണികൾ വൈകിയതോടെ റോഡ് പൂർണമായും തകർന്ന് യാത്ര അപകടകരമായി.അപകടം ഭയന്ന് പഴയ കൽപാത്തി പുഴപ്പാലം–ജൈനിമേട് ആശുപത്രി ബൈപാസ് യാത്രക്കാർ ഉപേക്ഷിച്ചിരുന്നു. ഇതോടെ ഇവിടുത്തെ വൺവേ സംവിധാനവും ഇല്ലാതായി.  റോഡുകളുടെ തകർച്ച സംബന്ധിച്ച് പിഡബ്ല്യുഡിക്കും ഏറെ പരാതികൾ ലഭിച്ചിരുന്നു. ഇതെല്ലാം റെയിൽവേക്കു കൈമാറിയിരുന്നു. റോഡ് നന്നാക്കിയതിന്റെ ആശ്വാസത്തിലാണു യാത്രക്കാർ. 

English Summary:

The Pezhungara Bypass and Kalpathi Bridge-Jainimedu ESI Hospital Bypass in Palakkad have been restored, enhancing road safety. These roads, neglected by Southern Railway, suffered from severe deterioration, but following public and official intervention, they are now repaired, much to the relief of passengers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com