ADVERTISEMENT

വിളയൂർ ∙ പഞ്ചായത്തും വനിതാ ശിശു വികസന വകുപ്പും ചേര്‍ന്ന് ഉദയപുരത്ത് പണിയുന്ന സ്മാര്‍ട് അങ്കണവാടി കം ക്രഷ് കെട്ടിടം ഉദ്ഘാടനത്തിന് ഒരുങ്ങി. ജോലിക്കു പോകുന്ന അമ്മമാർക്ക് ആറു മാസം മുതൽ മൂന്നു വയസ്സു വരെയുള്ള കുട്ടികളെ പകൽ സമയം പരിപാലിക്കുന്നതിനു വനിതാ ശിശു വികസന വകുപ്പിന്റെ സഹകരണത്തോടെയാണ് ക്രഷ് ഡേ കെയർ സെന്ററും പുതിയ കെട്ടിടത്തില്‍ ഒരുക്കിയിരിക്കുന്നത്.

കൂടാതെ മൂന്നു മുതൽ ആറു വയസ്സ് വരെയുള്ള കുട്ടികൾക്ക് ശിശു സൗഹൃദ സ്മാര്‍ട് ക്ലാസ് മുറികളും ഉണ്ട്. പടത്തിൽ റിട്ട. അധ്യാപിക ലക്ഷ്മിക്കുട്ടി അമ്മയുടെ മക്കൾ സൗജന്യമായി നൽകിയ അഞ്ചു സെന്റ് സ്ഥലത്താണ് സ്മാർട് അങ്കണവാടി കം ക്രഷിന്റെ നിർമാണം പുരോഗമിക്കുന്നത്. മെച്ചപ്പെട്ട സൗകര്യങ്ങളോടെ കെട്ടിടം പണിയണമെന്ന ആവശ്യത്തെ തുടര്‍ന്നാണു പുതിയ കെട്ടിടം. സംസ്ഥാന സർക്കാർ വനിതാ ശിശു വികസന വകുപ്പു വഴി ലഭ്യമാക്കിയ ഫണ്ടും വിളയൂർ പഞ്ചായത്ത് അനുവദിച്ചിട്ടുള്ള ഫണ്ടും ഉപയോഗിച്ചാണ് ഇരുനില കെട്ടിടം ഒരുങ്ങിയിരിക്കുന്നത്. 

മുകളിലെ നിലയിൽ ക്രഷ് കെയര്‍ ഹാളും ശുചിമുറിയും താഴെ നിലയിൽ അടുക്കളയും ഡൈനിങ് ഹാളും ശുചിമുറിയുമാണ്. കഴിഞ്ഞ വർഷമാണ് അങ്കണവാടിയുടെ നിർമാണം ആരംഭിച്ചത്. മുഹമ്മദ് മുഹസിൻ എംഎൽഎ, പഞ്ചായത്ത് അധ്യക്ഷ എം.കെ.ബേബി ഗിരിജ, പഞ്ചായത്ത് ഉപാധ്യക്ഷൻ കെ.പി.നൗഫൽ എന്നിവർ സ്ഥലം സന്ദർശിച്ചു പുരോഗതി വിലയിരുത്തി.

English Summary:

Udayapuram, Vilayoor will soon have a new Smart Anganwadi cum Crèche facility, providing much-needed daycare for children aged six months to three years and smart classrooms for children aged three to six. This initiative aims to support working mothers and enhance early childhood education in the region.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com