കാഴ്ചപരിമിതരുടെ കലാകായിക മേള; ഓവറോൾ ചാംപ്യന്മാരായി മലപ്പുറം
Mail This Article
×
പാലക്കാട് ∙ ധോണി ലീഡ് കോളജിൽ രണ്ടു ദിവസങ്ങളിലായി കാഴ്ച പരിമിതി നേരിടുന്ന യുവജനങ്ങൾക്കായി കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് യുവജന വിദ്യാർഥി ഫോറവും ജില്ലാ കമ്മിറ്റിയും ചേർന്ന് സംഘടിപ്പിച്ച സംസ്ഥാനതല കലാകായിക മേളയിൽ മലപ്പുറം ജില്ല 80 പോയിന്റോടെ ഓവറോൾ ചാംപ്യന്മാരായി. 34 പോയിന്റുമായി കാസർകോട് ജില്ല രണ്ടാമതെത്തി.
ഇന്നലെ കായികമേളയിൽ 6 ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്. വൈറ്റ് കെയിൻ ഉപയോഗിച്ചുള്ള നടത്തം, 100 മീറ്റർ ഓട്ടം, വടംവലി, ഷോർട് പുട്ട്, സ്റ്റാൻഡിങ് ലോങ് ജംപ്, പഞ്ചഗുസ്തി എന്നീ മത്സരങ്ങളാണ് നടന്നത്. സമാപന സമ്മേളനം കെ.ശാന്തകുമാരി എംഎൽഎ ഉദ്ഘാടനം ചെയ്തു. യൂത്ത് ഫോറം സംസ്ഥാന പ്രസിഡന്റ് ബി.വിനോദ് അധ്യക്ഷനായി. കെഎഫ്ബി ജില്ലാ സെക്രട്ട
English Summary:
Malappuram district showcased their skills and determination, securing a resounding victory at the state-level arts and sports meet for visually impaired youth. Hosted at Dhoni Lead College, the event celebrated the talents and abilities of young individuals, fostering inclusivity and empowerment.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.