ADVERTISEMENT

പന്തളം ∙ അച്ചൻകോവിലാറിൽ നിന്നു നീക്കുന്ന മണ്ണ് കരയിൽ തന്നെ ശേഖരിക്കുന്നതു കാരണം മഴയിൽ ഇവ വീണ്ടും ആറ്റിലേക്ക് തന്നെ ഒഴുകിയിറങ്ങാനുള്ള സാധ്യതയേറി. പ്രളയകാല മുൻകരുതൽ നടപടികളുടെ ഭാഗമായാണ് മണ്ണു നീക്കം ചെയ്യുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ശേഖരിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ, സൗകര്യപ്രദമായ സ്ഥലം കണ്ടെത്താനാവാത്തതും വൻതോതിൽ മണ്ണ് ഇവിടെ നിന്നു നീക്കം ചെയ്യാനുള്ള പ്രായോഗിക ബുദ്ധിമുട്ടുമാണ് കരയിൽ തന്നെ സൂക്ഷിക്കാൻ കാരണം. 

മണ്ണ് നീക്കം എന്നാണ് പദ്ധതിയിൽ പരാമർശിക്കുന്നതെങ്കിലും മണലിന്റെ സാന്നിധ്യം കൂടുതലായുണ്ടെന്നാണ് അധികൃതരുടെയും അനുമാനം. കാലവർഷത്തിനു മുൻപ് ജോലികൾ പൂർത്തിയാക്കണമെന്നായിരുന്നു നിർദേശം. എന്നാൽ, 12നാണ് ജോലികൾ തുടങ്ങിയത്. ഇടയ്ക്ക് മഴ പെയ്യുന്നത് ജോലിക്ക് തടസ്സം സൃഷ്ടിച്ചിരുന്നു. ഞായറാഴ്ച ശക്തമായ മഴ പെയ്തതോടെ കുളനട വാഴുവേലിൽ കടവിലെ ജോലി നിർത്തി വച്ചു. ഏറ്റവും കൂടുതൽ മണ്ണ് നീക്കം ചെയ്യേണ്ട കടവുകളിലൊന്നാണിവിടം. 10,000 ഘനമീറ്റർ മണ്ണ് ഇവിടെ നിന്നും നീക്കം ചെയ്യും.

മുട്ടത്തു കടവിൽ നിന്നു 5000 ഘനമീറ്റർ മണ്ണ് നീക്കേണ്ടി വരും. മേജർ ഇറിഗേഷൻ വകുപ്പിന്റെ കോഴഞ്ചേരി ഡിവിഷന്റെ ചുമതലയിൽ അച്ചൻകോവിലാറിന്റെ അടൂർ, കോന്നി, കോഴഞ്ചേരി താലൂക്ക് പരിധിയിൽ നിന്നു ആകെ 44,000 ഘനമീറ്റർ മണ്ണ് നീക്കേണ്ടി വരുമെന്നാണ് കണക്കുകൂട്ടൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com