വെള്ള മുണ്ടും ഷർട്ടുമണിഞ്ഞ ക്രിസോസ്റ്റം: 'ശരാശരി'ക്കു വേണ്ടി പോസ് ചെയ്ത അനുഭവം ഇങ്ങനെ
Mail This Article
തിരുവല്ല ∙ വലിയ തിരുമേനിയെ പച്ചയായ മനുഷ്യനായി അവതരിപ്പിക്കാൻ മാർത്തോമ്മാ കോളജിലെ മാഗസിൻ ഭാരവാഹികൾക്കു ഒരിക്കൽ തോന്നി. ശരാശരി എന്നു പേരിട്ട മാഗസിനു വേണ്ടി ശരാശരിയുടെ പാതയിൽ നിന്നു മാറി സഞ്ചരിച്ചവരെക്കുറിച്ചുള്ള അന്വേഷണമാണ് ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിലെത്തിയത്. മാഗസിനുവേണ്ടി വെള്ള മുണ്ടും ഷർട്ടുമണിഞ്ഞ് തനി നാട്ടിൻപുറത്തുകാരനെപ്പോലെ തിരുമേനി പോസ് ചെയ്തതായി മാഗസിൽ എഡിറ്ററായിരുന്ന നൈതിക് മാത്യു ഈപ്പൻ പറഞ്ഞു.
ആഹാരത്തേക്കാൾ ജീവനും ഉടുപ്പിനെക്കാൾ ശരീരവും മഹത്തരമെന്ന വേദപ്രമാണം ഒന്നുകൂടി ഓർമപ്പെടുത്തലായിരുന്നു വലിയ തിരുമേനി അന്നു ചെയ്തത്. ചിരിയിൽ ചാലിച്ച ചിന്തകളിൽ നിന്നു ചിരി മാത്രമെടുത്തവർക്കുള്ള മുന്നറിയിപ്പ്. ചിന്തയുടെ ഉടുപ്പാണ് ചിരിയെന്ന പാഠം പോലും മറന്നവരോടുള്ള ഓർമപ്പെടുത്തൽ. അതു തിരുമേനി നൽകിയ വാക്കുകളിലുമുണ്ടായിരുന്നു.