ADVERTISEMENT

പന്തളം ∙ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസിന്റെ വിജയത്തിൽ കെപിസിസി ന്യൂനപക്ഷ വകുപ്പ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി. ജില്ലാ ചെയർമാൻ ഷാജി കുളനട ഉദ്ഘാനം ചെയ്തു. സോളമൻ വരവുകാലായിൽ, നാസർ പഴകുളം, ഷാനവാസ് പെരിങ്ങമല, ഏലിയാമ്മ ഏബ്രഹാം, സലിം പെരുനാട്, ദീനാമ്മ പീറ്റർ എന്നിവർ പ്രസംഗിച്ചു.

യുഡിഎഫ് പന്തളം വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ആഹ്ലാദപ്രകടനം.
യുഡിഎഫ് പന്തളം വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ആഹ്ലാദപ്രകടനം.

പന്തളം ∙ തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസിന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് യുഡിഎഫ് വെസ്റ്റ് മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി. പ്രസിഡന്റ് പി.എസ്.വേണുകുമാരൻ നായർ, മഞ്ജു വിശ്വനാഥ്, സുനിതാ വേണു, കെ.ആർ.വിജയകുമാർ, മാത്യൂസ് പൂളയിൽ, അലക്സാണ്ടർ, കോശി കെ.മാത്യു, രാഹുൽ രാജ്, വിജയകുമാർ, ബേബി, ശാന്ത, വിജയകുമാർ തോന്നല്ലൂർ, ബിനീഷ്, ബിജു, ഗീവർഗീസ്, ജഫിൻ, കെ.എൻ.രാജൻ, സോളമൻ വരവുകാലയിൽ എന്നിവർ പങ്കെടുത്തു.

കുളനട ∙ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനവും മധുരവിതരണവും നടത്തി.ഡിസിസി സെക്രട്ടറി ജി.രഘുനാഥ് ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് സി.തുളസീധരൻ പിള്ള അധ്യക്ഷത വഹിച്ചു.ഡിസിസി സെക്രട്ടറി എം.ആർ.ഉണ്ണിക്കൃഷ്ണൻ നായർ, പഞ്ചായത്ത് അംഗങ്ങളായ സിബി നൈനാൻ മാത്യു‍, പി.കെ.ഉണ്ണിക്കൃഷ്ണപിള്ള, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോൺസൺ ഉള്ളന്നൂർ, നേതാക്കളായ ജോർജ്കുട്ടി, കെ.രാധാമണി, എം.ആർ.വിജയൻ, ആഘോഷ് വി.സുരേഷ്, സജി പി.ജോൺ, അരുൺകുമാർ, വേണുഗോപാൽ, ടി.കെ.സോമൻ, ഹരി ഉള്ളന്നൂർ, ജോസ് മണ്ണിൽ, പാണിൽ സുരേഷ്, ജോസ് മത്തായി, നന്ദകുമാർ, അജിൻ, ജിബിൻ എന്നിവർ പ്രസംഗിച്ചു.

അടൂർ ∙ യുഡിഎഫിന്റെ നേതൃത്വത്തിൽ അടൂരിൽ പ്രകടനവും യോഗവും നടത്തി. തോപ്പിൽ ഗോപകുമാർ, തേരകത്തു മണി, പഴകുളം ശിവദാസൻ, ഏഴംകുളം അജു, എസ്. ബിനു, ബി. നരേന്ദ്രനാഥ്, കുഞ്ഞൂഞ്ഞമ്മ ജോസഫ്, ഉമ്മൻ തോമസ്, എം.ആർ. ജയപ്രസാദ്, മാത്യു വീരപ്പള്ളി, മുണ്ടപ്പള്ളി സുഭാഷ്, ഷിബു ചിറക്കരോട്ട്, പൊന്നച്ചൻ മാതിരംപള്ളിൽ, ഇ.എ. ലത്തീഫ്, കമറുദ്ദീൻ മുണ്ടുതറയിൽ, ഡി. രാജീവ്, വാഴുവേലി രാധാകൃഷ്ണൻ, ഗീതാ ചന്ദ്രൻ, റെജി മാമ്മൻ, അലക്സാണ്ടർ തോമസ്, എം. ഷാജഹാൻ, റീന സാമുവൽ, മറിയാമ്മ തരകൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com