ADVERTISEMENT

തിരുവല്ല ∙ സംസ്ഥാന സർക്കാരിന്റെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ഒരുകോടി രൂപ ഇടിഞ്ഞില്ലത്തെ ഹോട്ടലിൽ ജോലി ചെയ്യുന്ന തമിഴ്നാട് സ്വദേശിക്ക്. 22 വർഷമായി കേരളത്തിൽ പല സ്ഥലങ്ങളിലായി ജോലി ചെയ്തുവരുന്ന തെങ്കാശി കീഴേപുലിയൂർ സ്വദേശി വി.മുത്തയ്യയാണ് ഭാഗ്യവാൻ. ചങ്ങനാശേരിയിലെ ഏജൻസിയിൽനിന്ന് ടിക്കറ്റ് എടുത്തു വിതരണം ചെയ്യുന്ന സിയാദിൽ നിന്നാണ് മുത്തയ്യ ലോട്ടറി വാങ്ങിയത്. സ്ഥിരമായി നമ്പർ ഫോണിലൂടെ വിളിച്ചുപറഞ്ഞ് ടിക്കറ്റ് എടുക്കുന്ന ആളാണ് മുത്തയ്യ.

ബുധനാഴ്ച രാവിലെ സിയാദിനോട് നമ്പർ പറഞ്ഞ് 16 ടിക്കറ്റാണ് എടുത്തത്. പന്ത്രണ്ടരയോടെ എടുത്ത ടിക്കറ്റിന് 3 മണിക്ക് സമ്മാനം അറിയുകയായിരുന്നു. മുത്തയ്യയുടെ ഭാര്യയും പത്താം ക്ലാസ് വിദ്യാർഥിയായ മകനും തെങ്കാശിയിൽ ഒരു സെന്റ് സ്ഥലത്തെ 2 മുറി വീട്ടിലാണ് താമസം.

ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി FF 64 നറുക്കെടുപ്പ് ഫലം: Fifty-Fifty Lottery Results FF 64

2004 മുതൽ സ്ഥിരമായി ലോട്ടറി എടുക്കുന്നയാളാണ് മുത്തയ്യ. 8 വർഷം മുൻപ് ഓച്ചിറയിൽനിന്ന് 24000 രൂപ സമ്മാനം ലഭിച്ചതാണ് ഇതുവരെ കിട്ടിയ വലിയ സമ്മാനം. ഇടിഞ്ഞില്ലം എസ്ബിഐ ശാഖയിൽ അക്കൗണ്ട് തുറന്ന് ടിക്കറ്റ് ഏൽപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com