ADVERTISEMENT

കോഴഞ്ചേരി ∙ ടൗണിലെയും സമീപത്തെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കുന്ന നടപടിയുമായി പഞ്ചായത്ത് അധികൃതർ രംഗത്ത്.മാലിന്യമുക്ത നവകേരളം 2–ാം ഘട്ട ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായാണിത്. 15 ദിവസത്തിനകം ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർ നോട്ടിസ് നൽകി.ചന്തയോടു ചേർന്നും വണ്ടിപ്പേട്ടയിലെയുമായി 50 കടകൾക്കാണ് ഇന്നലെ നോട്ടിസ് നൽകിയത്.

പൊയ്യാനിൽ കവല, തണങ്ങാട്ടിൽ പാലത്തിനു സമീപം എന്നിവിടങ്ങളിലെ കടകൾക്ക് ഇന്ന് നോട്ടിസ് നൽകുമെന്ന് അധികൃതർ അറിയിച്ചു.അനധികൃത വിപണനംമൂലം ചന്തയ്ക്കുള്ളിലെ സ്ഥിരം വ്യാപാരികൾക്ക് കച്ചവടം കുറവാണെന്ന് പരാതി ഉയർന്നിരുന്നു. വഴിയോരത്തെ വ്യാപാരം വാഹനങ്ങളുടെ സുഗമമായ യാത്രയ്ക്ക് തടസ്സമാകുന്നതായും ആക്ഷേപമുയർന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com