തളർന്നുവീണ തീർഥാടകന് തുണയായി അഗ്നിരക്ഷാസേന
Mail This Article
ശബരിമല∙ മരക്കൂട്ടത്തിൽ തളർന്നുവീണ തീർഥാടകനു തുണയായി അഗ്നിരക്ഷാസേന. ഇന്നലെ വൈകിട്ട് 3.30ന് ആയിരുന്നു സംഭവം. തമിഴ്നാട്ടിൽനിന്നു ദർശനത്തിനു വന്ന സന്തോഷ്(41) ആണ് മരക്കൂട്ടം ക്യു കോംപ്ലക്സിനു സമീപം കുഴഞ്ഞുവീണത്. വിവരമറിഞ്ഞ് അഗ്നിരക്ഷാസേന സീനിയർ ഫയർ ഓഫിസർ കെ.കെ.ശ്രീനിവാസൻ, സേനാംഗങ്ങളായ നോബിൻ വർഗീസ്,എസ്.ശ്രീജിത്ത്,ബി.എ,അനീഷ്,ജി.പ്രദീപ്സി.
വിൽ പൊലീസ് ഓഫിസർമാരായ വി.അജിത്ത്, മധു എന്നിവർ ചേർന്നു സ്ട്രെച്ചറിൽ ചുമന്ന് സന്നിധാനം ഗവ. ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി.വലിയ നടപ്പന്തലിൽനിന്ന് ആലിന്റെ ഭാഗത്തു കൂടി പതിനെട്ടാം പടിക്കലേക്ക് പോകുന്ന പടിക്കെട്ടിൽ തട്ടി തീർഥാടകന്റെ കാൽ മുറിഞ്ഞു. അവിടെ രക്തം വീണു. ഇതറിഞ്ഞ് കൺട്രോൾ റൂം, നടപ്പന്തൽ എന്നിവിടങ്ങളിലെ അഗ്നിരക്ഷാസേന അംഗങ്ങൾ എത്തി കഴുകി വൃത്തിയാക്കിയ ശേഷമാണ് തീർഥാടകരെ കടത്തിവിട്ടത്.