നവകേരള സദസ്സ് കേന്ദ്ര സർക്കാരിന് എതിരായ പ്രചാരണത്തിന്: സുരേന്ദ്രൻ
Mail This Article
കുളനട ∙ സർക്കാർ ഖജനാവിൽ നിന്നുള്ള പണം ചെലവഴിച്ചു കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രചാരണത്തിനായാണു പിണറായി വിജയൻ നവകേരള സദസ്സ് നടത്തുന്നതെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കുളനടയിൽ ബിജെപി ജനപഞ്ചായത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത് കമ്യൂണിസ്റ്റ് സർക്കാരിന്റെ അന്ത്യയാത്രയായി മാറുമെന്നു അദ്ദേഹം പറഞ്ഞു. വ്യാജ ഐഡി കാർഡുണ്ടാക്കുന്ന തസ്കര സംഘമായി കോൺഗ്രസ് മാറി.
അവർ മുഖ്യമന്ത്രി പിണറായി വിജയന് എല്ലാ പിന്തുണയും നൽകുന്നു.
ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.സി.മണിക്കുട്ടൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വി.എ.സൂരജ്, ന്യൂനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറി ബിജു മാത്യു, ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് എം.എസ്.മുരളി, മണ്ഡലം ജനറൽ സെക്രട്ടറി പ്രകാശ്, പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി വി.ബി.സുജിത്ത് എന്നിവർ പ്രസംഗിച്ചു.