ADVERTISEMENT

അടൂർ∙ ജനറൽ ആശുപത്രിയിൽ ടോക്കൺ സംവിധാനത്തോടു കൂടിയ നവീകരിച്ച ഒപിയുടെ പ്രവർത്തനം ഈ ആഴ്ച തുടങ്ങും. എൻഎച്ച്എമ്മിന്റെ ഫണ്ട് ഉപയോഗിച്ചാണു ടോക്കൺ സംവിധാനത്തോടു കൂടി ഒപി നവീകരിച്ചത്. എ ബ്ലോക്കിലാണ് ഒപി പ്രവർത്തിക്കുന്നത്. ഇവിടെ 26 ഡോക്ടർമാർക്ക് ഇരുന്ന് പരിശോധിക്കാനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. എല്ലായിടത്തും ടോക്കൺ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. 17ന് പ്രവർത്തനമാരംഭിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ജെ. മണികണ്ഠൻ പറഞ്ഞു.

ഫാർമസിയും പുതിയ ഒപിയുടെ ഭാഗത്തേക്കു വരും. പി ടിക്കറ്റ് കൗണ്ടറിലും ടോക്കൺ സംവിധാനം ഒരുക്കിയിട്ടുണ്ട്. ദിവസവും ഏകദേശം രണ്ടായിരത്തിലേറെ രോഗികളാണ് ഇവിടെ ചികിത്സ തേടി എത്തുന്നത്. രോഗികളുടെ തിരക്ക് വർധിച്ചതു കാരണമാണു ടോക്കൺ സംവിധാനം ഏർപ്പെടുത്തിയത്. നിലവിൽ ലാബ്, ഗൈനക്കോളജി വിഭാഗങ്ങൾ പ്രവർത്തിക്കുന്ന ഭാഗവും പൊളിച്ചു പണിയും. ഇവിടെ ഗൈനക്കോളജി, സ്കാനിങ്, ദന്തപരിശോധന വിഭാഗങ്ങൾ വിപുലീകരിക്കാൻ വേണ്ടിയാണ് ഇവിടെയും പൊളിച്ചു പണിയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com