പത്തനംതിട്ട ജില്ലയിൽ ഇന്ന് (03-02-2024); അറിയാൻ, ഓർക്കാൻ
Mail This Article
സിലക്ഷൻ ട്രയൽ 5ന്
പത്തനംതിട്ട ∙ ഫിസിക്കലി ചാലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരള 10ന് തൃശൂരിൽ നടത്തുന്ന സ്റ്റേറ്റ് പാരാ ആംപ്യൂട്ടി ഫുട്ബോൾ ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീം സിലക്ഷൻ ട്രയൽ 5ന് 4ന് കോഴഞ്ചേരി മാർത്തോമ്മാ സീനിയർ സെക്കൻഡറി സ്കൂളിൽ നടക്കും.
40 ശതമാനത്തിന് മുകളിൽ വൈകല്യമുള്ള ആംപ്യൂട്ടി, ഓർത്തോ വിഭാഗങ്ങളിൽ ഉള്ളവർക്ക് ട്രയലിൽ പ്രായപരിധിയില്ലാതെ പങ്കെടുക്കാം.നാളെ 5ന് മുൻപ് റജിസ്റ്റർ ചെയ്യണം. റജിസ്ട്രേഷൻ ഫോമിനും കൂടുതൽ വിവരങ്ങൾക്കും: https://pcasak.weebly.com 9809921065
അസി. പ്രഫസർ
അടൂർ ∙ ഐഎച്ച്ആർഡിയുടെ കീഴിലുള്ള അടൂർ എൻജിനീയറിങ് കോളജിൽ കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസറുടെ താൽക്കാലിക ഒഴിവുണ്ട്. കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്ങിൽ ബിരുദവും ബിരുദാനന്തര ബിരുദമോ ഉള്ളവർ 5ന് രാവിലെ 11ന് കൂടിക്കാഴ്ചയ്ക്കായി കോളജിൽ ഹാജരാകണം. 04734–231995
ഹിന്ദി അധ്യാപകൻ
പെരിങ്ങനാട് ∙ തൃച്ചേന്ദമംഗലം ഗവ. എച്ച്എസ്എസിൽ യുപി വിഭാഗത്തിൽ ഫുൾടൈം ലാംഗ്വേജ് ഹിന്ദി ടീച്ചറുടെ താൽക്കാലിക ഒഴിവുണ്ട്. യോഗ്യരായവർ 5ന് 11ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
ജോലി ഒഴിവ്
ആറന്മുള ∙ കോളജ് ഓഫ് എൻജിനീയറിങ്ങിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസറുടെ ഒഴിവിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. അസ്സൽ സർട്ടിഫിക്കറ്റുമായി 5 ന് 10 ന് ഓഫിസിലെത്തണം. 9497621339.
വൈദ്യുതി മുടക്കം
∙ മല്ലപ്പള്ളി വൈദ്യുതി സെക്‌ഷനിലെ പാലത്തിങ്കൽ, പുതുശേരി, അഞ്ചിലവ് പാർക്ക്, ചീങ്കപ്പാറ, മടുക്കോലി, മോർ സൂപ്പർമാർക്കറ്റ്, ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ.
∙ ആറന്മുള നാൽക്കാലിക്കൽ, കുളമാപ്പൊഴി, ആശാൻകവല എന്നിവിടങ്ങളിൽ ഇന്നു രാവിലെ 8.30 മുതൽ വൈകിട്ട് 5.35 വരെ.